സൈബി ജോസ് കിടങ്ങൂരിനെതിരെ പണം വാങ്ങിയതിന് തെളിവില്ലെന്ന് പൊലീസ്

കൊച്ചി: വഞ്ചന കേസിൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന് പൊലീസ്. സൈബി ഭീഷണിപ്പെടുത്തി പണം വാങ്ങിയതിന് തെളിവില്ലെന്നാണ് പൊലീസ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. എറണാകുളം ചേരാനെല്ലൂർ പൊലീസ് ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

കോതമംഗലം ​സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സൈബിക്കെതിരെ കേസെടുത്തത്. പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു ​സൈബി. വിവാഹ ബന്ധം വേർപ്പെടുത്ത കേസിൽ ഭാര്യ നൽകിയ പരാതി പിൻവലിക്കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. സൈബി ജോസിന്റെ വീട്ടിലെത്തി അഞ്ചു ലക്ഷം രൂപ നൽകിയെന്നും പരാതിയിലുണ്ട്. എന്നാൽ പരാതിയിൽ പറയുന്ന കാര്യങ്ങളിൽ ഒരു തെളിവുകളും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

പരാതിക്കാരന്റെയും ഭാര്യയുടെയും മറ്റ് അഭിഭാഷകരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ നിന്നൊന്നും ഭീഷണിപ്പെടുത്തി പണം വാങ്ങിയതിന് തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - Police said there is no evidence of taking money against Saibi Jose Kitangur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.