ജോ ജോസഫിനെതിരായ വ്യാജ വിഡിയോ വിദേശത്തുനിന്നെന്ന് പൊലീസ്

കാക്കനാട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരിച്ച അശ്ലീല വിഡിയോ പ്രതികൾക്ക് ലഭിച്ചത് വിദേശത്തുനിന്നെന്ന് തൃക്കാക്കര പൊലീസ്.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന അരൂക്കുറ്റി സ്വദേശിയാണ് വിഡിയോ നൽകിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. അതേസമയം പ്രതികളായ നൗഫൽ, നസീർ എന്നിവരോട് ദൃശ്യം പ്രചരിപ്പിക്കാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇവർക്കാണ് വിഡിയോ ആദ്യം ലഭിച്ചത്.

സൗദിയിലുള്ള സുഹൃത്ത് അയച്ച വിഡിയോ ആണ് ജോ ജോസഫിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇവരിൽനിന്ന് ലഭിച്ച വിഡിയോ കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ ലത്തീഫ് വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കി പോസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    
News Summary - Police say fake video against Joe Joseph is from abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.