ഭാര്യയേയും മക്കളേയും ഓട്ടോയില്‍ പൂട്ടിയിട്ട് ഗുണ്ട് വച്ച് പെട്രോളൊഴിച്ച് തീകൊളുത്തിയെന്ന് പൊലീസ്

മലപ്പുറം: പെരിന്തൽമണ്ണയിൽ ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനം ആസൂത്രിതമെന്ന് പൊലീസ്. ഭാര്യയേയും മക്കളേയും വിളിച്ചുവരുത്തി ഓട്ടോയില്‍ പൂട്ടിയിട്ട ശേഷം ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. കരുവാരക്കുണ്ട് മാമ്പുഴ സ്വദേശിയായ മുഹമ്മദ്(52) ആസൂത്രിതമായി ഓട്ടോയിൽ ഗുണ്ട് വച്ച് തീകൊളുത്തി സ്‌ഫോടനം നടത്തുകയായിരുന്നു.

കുടുംബപ്രശ്‌നത്തെ തുടർന്നാണ് കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. പെരിന്തൽമണ്ണ ആക്കപ്പറമ്പ് സ്വദേശിയായ ജാസ്മിനുമായി മുഹമ്മദിന്റെ രണ്ടാം വിവാഹമാണ്. നേരത്തെ തന്നെ ഇവർ തമ്മിൽ കുടുംബതർക്കം നിലനിന്നിരുന്നു. ഇതിന്റെ പേരിൽ കേസുകളുമുണ്ട്.

സംഭവത്തിൽ മുഹമ്മദിനു പുറമെ ഭാര്യ ജാസ്മിൻ(37), മകൾ ഫാത്തിമത്ത് സഫ(11) എന്നിവർ മരിക്കുകയും ഇവരുടെ മകളായ ഷിഫാന(അഞ്ച്)യെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Perinthalmanna, fire, Autorickshaw Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.