ആത്മഹത്യശ്രമം കളവെന്ന്​ പൊലീസ്​; സനു മോഹ​ൻ ചൂതാടിയത് അരലക്ഷത്തോളം രൂപ

കാക്കനാട്: വൈഗയെ കൊല ചെയ്തശേഷം ആത്മഹത്യക്ക് ശ്രമിച്ചെന്ന സനു മോഹ​െൻറ വാദം കെട്ടിച്ചമച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. മൂന്ന്​ തവണ ആത്മഹത്യക്ക്​ ശ്രമിച്ചെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാൽ, ഇത് നാടകമായിരു​െന്നന്നാണ്​ അന്വേഷണസംഘത്തിന്​ ബോധ്യമായത്​. ഗോവയിൽ നടത്തിയ തെളിവെടുപ്പിലാണ് പൊലീസിന് സുപ്രധാന വിവരങ്ങൾ ലഭിച്ചത്.

ഗോവയിൽ വെച്ച് ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക്​ ശ്രമിച്ച് പരാജയപ്പെട്ടിരുന്നുവെന്നായിരുന്നു സനുവി​െൻറ വാദം. മരുന്ന് വാങ്ങി എന്നുപറയുന്ന കടയെക്കുറിച്ചും ഇയാൾ വിവരം നൽകിയിരുന്നു. എന്നാൽ, കടയിൽ എത്തിച്ചുള്ള തെളിവെടുപ്പിനിടെ കടയുടമയെയോ ജീവനക്കാരെയോ തിരിച്ചറിയാൻ ഇയാൾക്ക് കഴിഞ്ഞില്ല. നേരത്തെതന്നെ ഇയാളുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന സംശയത്തിലായിരുന്നു പൊലീസ്. ഇതോടെ കേസിൽ കൂടുതൽ ദുരൂഹത ഉയർന്നുവരുകയാണ്.

വൈഗയെ കൊലപ്പെടുത്തിയശേഷം കോയമ്പത്തൂരിലേക്ക് കടന്ന സനു ഒരു മാസത്തോളം യാത്ര ചെയ്ത സ്ഥലങ്ങളും താമസിച്ച ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്. ഗോവയിൽ ഇയാൾ താമസിച്ച ഹോട്ടൽ, സന്ദർശിച്ച ചൂതാട്ട കേന്ദ്രങ്ങൾ, ബാറുകൾ, ബീച്ച് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുത്തു. അവിടെനിന്ന്​ മുരുദേശ്വർ, മൂകാംബിക, കാർവാർ എന്നിവിടങ്ങളിലും കൊണ്ടുപോകും. 29 വരെയാണ് ഇയാളെ കസ്​റ്റഡിയിൽ നൽകിയിട്ടുള്ളത്‌. തെളിവെടുപ്പ് നീളുന്ന പക്ഷം ഭാര്യ ഉൾ​െപ്പടെയുള്ളവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ തൽക്കാലം കഴിഞ്ഞെന്നുവരില്ല. അങ്ങനെ വന്നാൽ വീണ്ടും കസ്​റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്.

ആഡംബരത്തോടും ചൂതാട്ടത്തോടും അടങ്ങാത്ത ആർത്തിയായിരുന്നു സനു മോഹനെന്ന് അന്വേഷണസംഘം. ഗോവയിൽ താമസിച്ച ദിവസങ്ങൾ ഇതിനായി ചെലവഴിച്ചത് പതിനായിരങ്ങൾ ആയിരുന്നു. ചൂതാട്ടത്തിനുമാത്രം 45,000 രൂപയിലധികമാണ് ചെലവഴിച്ചത്. സനുവുമൊത്ത് ഗോവയിൽ നടത്തിയ തെളിവെടുപ്പിലാണ് പൊലീസിന് ഇക്കാര്യങ്ങൾ വ്യക്തമായത്. ശനിയാഴ്ചയായിരുന്നു സനുവിനെ ഗോവയിലെത്തിച്ച് പരിശോധന നടത്തിയത്. കാസിനോ പ്രൈഡ് എന്ന ചൂതാട്ട കേന്ദ്രത്തിലാണ് ഇയാൾ പ്രധാനമായും ചൂതാട്ടം നടത്തിയത്. അന്വേഷണസംഘം ഇവിടെയും സനുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. നേര​േത്ത ബംഗളൂരുവിൽ​െവച്ചും സനു ബാറുകളിലും ചൂതാട്ടകേന്ദ്രങ്ങളിലും സന്ദർശിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.