തിരുവനന്തപുരം: സെക്രേട്ടറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി. ഫാനിെൻറ മോേട്ടാർ ചൂടായി തീപിടിച്ച് താഴേക്ക് വീഴുകയായിരുന്നു. ഇതിൽനിന്ന് കർട്ടനിലേക്കും ഫയലുകളിലേക്കും തീ പടരുകയായിരുന്നു. കത്തിയത് അപ്രധാന കടലാസുകളാണ്. സംഭവത്തിൽ പ്രോേട്ടാകോൾ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഫാനിെൻറ തകരാറോ ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ല തീപിടിത്ത കാരണമെന്ന് ഫോറൻസിക് വിഭാഗം നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. അതു മറികടക്കുന്നതാണ് പൊലീസിെൻറ അന്തിമ റിപ്പോർട്ട്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തീപിടിത്തമുണ്ടായ ഓഫിസില്‍നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതില്‍ വകുപ്പുതല അന്വേഷണം ശിപാര്‍ശ ചെയ്തു.
സ്വർണക്കടത്ത് വിവാദം കത്തിനിൽക്കവേയാണ് തീപടിത്തമുണ്ടാകുന്നത്. ഇത് അട്ടിമറിയാണെന്ന ആരോപണമുയർന്നു. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശ യാത്രരേഖകൾ നശിപ്പിച്ചെന്ന നിലയിൽ ആക്ഷേപം വന്നു. തീപിടിത്തമുണ്ടായ ദിവസം ശുചീകരണ തൊഴിലാളികള്‍ മാത്രമാണ് ഓഫിസില്‍ പ്രവേശിച്ചെതന്ന് റിപ്പോർട്ട് പറയുന്നു. ഫാനിെൻറ സ്വിച്ച് ഓഫാക്കുന്നതില്‍ തൊഴിലാളികള്‍ക്ക് അശ്രദ്ധയുണ്ടായി. രാവിലെ ഒമ്പതരക്കാണ് ഫാന്‍ ഓണാക്കിയത്.
വൈകീട്ട് മൂന്നരക്കായിരുന്നു തീപിടിത്തം. ഏറെനേരം ഓണ്‍ ആയി കിടന്ന ഫാനിെൻറ മോട്ടോറിന് തകരാറുണ്ടായി. ചൂട് വർധിച്ച് പ്ലാസ്റ്റിക് പുറംചട്ട ഉരുകി താഴെ കടലാസില്‍ വീണ് തീപിടിച്ചെന്നാണ് കണ്ടെത്തല്‍. ഇതു തെളിയിക്കാന്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനീയറിങ് ആൻഡ് ടെക്നോളജീസിലും പരിശോധന നടത്തി. ഉദ്യോഗസ്ഥരുടേതടക്കം മൊബൈല്‍ ടവര്‍ ലൊക്കേഷനും പരിശോധിച്ചു. അഗ്നിബാധയുണ്ടായ സമയം ഉദ്യോഗസ്ഥരാരും ഓഫിസില്‍ എത്തിയിട്ടില്ല. തീപിടിത്തത്തെ കുറിച്ച് വിവിധ ഏജൻസികൾ വെേവ്വറെ അന്വേഷണം നടത്തിയിരുന്നു. എ. കൗശിഗെൻറ നേതൃത്വത്തിെല സംഘം തീപിടിത്തം ആവർത്തിക്കാതിരിക്കാൻ ശിപാർശ സമർപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റ് 25ന് ആയിരുന്നു തീപിടിത്തം. സംഭവം നടന്ന് ബുധനാഴ്ച ഒരു വര്‍ഷം പൂർത്തിയാകുന്ന ഘട്ടത്തിലാണ് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.