തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളികളെ കൈമാറുന്ന മറ്റ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഇത്തരം ഇരുപതോളം സമൂഹമാധ്യമ ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്.
ഇവയിൽ അയ്യായിരത്തിലധികം അംഗങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. കറുകച്ചാൽ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് വനിതാ കമീഷൻ നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും പൊലീസ് കൈക്കൊണ്ടിട്ടുണ്ട്.
നിരീക്ഷണത്തിലുള്ള ഗ്രൂപ്പുകളുടെ അഡ്മിൻമാരെ പറ്റി പരിശോധിക്കുന്നുണ്ട്. പലരുടേതും വ്യാജ അക്കൗണ്ടുകളാണെന്നും വിദേശത്തുള്ളവർ പോലും ഈ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്നും കണ്ടെത്തി.
പല സ്ത്രീകളെയും ഇത്തരം സംഘത്തിലെത്തിക്കുന്നത് ഭീഷണിപ്പെടുത്തിയാണെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. പീഡനത്തിനിരയായവരെ കണ്ടെത്താനുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണവും പുരോഗമിക്കുന്നു.
ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അവിടങ്ങളിലും നിരീക്ഷണം ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.