കാസർകോട്: ജില്ല അടച്ചിട്ട രണ്ടാം ദിവസം പൊലീസിെൻറ സമീപനവും മാറി. അനാവശ്യമായി പുറത്തിറങ്ങിയവർക്ക് പരെക്ക ലാത്തിയടി കിട്ടി. തത്സമയം നടപടിയെടുക്കാനാണ് കലക്ടറുടെ നിർദേശം.ലാത്തിയടിയിൽ പരിക്കുണ്ടായെങ്കിലും ആശുപത്രിയിൽ ഹാജരായാൽ കേസുണ്ടാകുമെന്നുഭയന്ന് പലരും ചികിത്സക്ക് മറ്റു മാർഗങ്ങൾ തേടി.
നിരോധനാജ്ഞ ലംഘിച്ചതിന് കാസർകോടിന് പുറത്ത് നാല് േപർക്കെതിരെ കേസെടുത്തു. അതേസമയം, അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനും തൊഴിലുറപ്പ്, പ്ലാേൻറഷൻ തൊഴിലാളികൾക്ക് ജോലിക്കുള്ള അവസരവും ഉറപ്പുവരുത്തിയിട്ടുണ്ട്. പാൽ വിതരണം ജില്ലയിൽ പലയിടത്തും മുടങ്ങി. അരലക്ഷം ലിറ്റർപാൽ പാഴായി.
നിരീക്ഷണത്തിലുള്ള 2736 പേരിൽ 202 പേരുടെ ഫലം വരാനുണ്ട്. അതേസമയം, സാമൂഹിക വ്യാപനത്തിെൻറ ലക്ഷണങ്ങൾ ഇല്ലെന്നത് ആശ്വാസം പകരുന്നു. സ്ഥിരീകരിച്ചവരിൽ എല്ലാവരും വിദേശത്ത് നിന്നും വന്നവരാണെന്ന സൂചനയാണ് ആരോഗ്യ വകുപ്പ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.