രാഷ്​ട്രപതി‍യുടെ സന്ദർശനത്തിനിടെ സുരക്ഷാ വിഴ്​ച; വയർലെസ്​ സന്ദേശങ്ങൾ ചോർന്നു

തിരുവനന്തപുരം: തലസ്ഥാനത്ത്  രാഷ്​ട്രപതിയുടെ സന്ദർശനത്തിനിടെ പൊലീസി​​െൻറ വയർ​െലസ് സന്ദേശം ചോർന്നു. സ്വകാര്യ സ്ഥാപനത്തിലെ വയർലെസ് സെറ്റുകളിലേക്കാണ് രാഷ്​ട്രപതിയുടെ സുരക്ഷവിവരം എത്തിയത്. കരമനയിലെ സ്വകാര്യ സ്ഥാപനത്തിൽനിന്ന്​ പൊലീസ് വയർ​െലസുകൾ പിടിച്ചെടുത്തു. കരമന കൈമനം റോയൽ എൻഫീൽഡ് ഓഫ്​ റോഡ് സ്പെയർ പാർട്ട്  എന്ന സ്ഥാപനത്തിൽനിന്നാണ് തായ്​ലൻഡിൽനിന്ന്​ കൊണ്ടുവന്ന രണ്ട് വയർ​െലസ് സെറ്റുകൾ പിടിച്ചെടുത്തത്.

കാർ, ബൈക്ക് റേസ്​ സംഘടിപ്പിച്ചിരുന്ന സ്ഥാപനം സ്വകാര്യ ഉപയോഗത്തിന്​ കൊണ്ടുവന്നതെന്നാണ് വിവരം. എന്നാൽ, ഇവക്ക്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​​െൻറ ലൈസൻസ് ലഭിച്ചിരുന്നില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. സെറ്റുകളിലെ ഓട്ടോമാറ്റിക് സ്കാനിങ് സിസ്​റ്റം ഉപയോഗിച്ച് പൊലീസ് വയർലെസ് സൈറ്റിൽ ഉപയോഗിക്കുന്ന ഫ്രീക്വൻസിയിൽ പ്രവർത്തിപ്പിക്കുകയായിരുന്നു.  

രാഷ്​ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴിയിലെ ഗതാഗത നിയന്ത്രണങ്ങളെ സംബന്ധിച്ച വിവരം ഉദ്യോഗസ്ഥർ  രാവിലെ 11 ഒാടെ നൽകിക്കൊണ്ടിരുന്നു. ഇതിനിടെ, കമ്യൂണിക്കേഷൻ സംവിധാനം സ്​തംഭിച്ചു. ഇതിനെത്തുടർന്ന് പൊലീസ് ടെലികമ്യൂണിക്കേഷൻ എസ്.പി വിവരം നൽകിയതിനെ തുടർന്ന് കേന്ദ്ര ടെലി കമ്യൂണിക്കേഷൻ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സെറ്റ് എവിടെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. വയർ​െലസ് സന്ദേശം ചോർന്നിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. 

നാലു ദിവസം മുമ്പും പൊലീസ്​ വയർലെൻസ് ഫ്രീക്വൻസിയിൽ  ‘ജാമിങ്’ അനുഭവപ്പെട്ടിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമീഷണർ കേന്ദ്ര ടെലി കമ്യൂണിക്കേഷൻ മന്ത്രാലയത്തിന് വിവരം കൈമാറിയെങ്കിലും തിങ്കളാഴ്ചയാണ് കേന്ദ്ര സംഘം തലസ്ഥാനത്തെത്തിയത്. പരിശോധന നടത്തുന്നതിനിടെയാണ് ചൊവ്വാഴ്ച്ച വീണ്ടും പൊലീസ് സന്ദേശങ്ങൾക്ക് തടസ്സം നേരിട്ടത്. സംഭവത്തെ തുടർന്ന് സ്ഥാപന ഉടമ റോയിയെ പൊലീസ് ചോദ്യം ചെയ്തു. സൈറ്റുകൾ എന്തിനെല്ലാം ഉപയോഗിച്ചു എന്നത് സംബന്ധിച്ച് 15 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. ചൊവ്വാഴ്ച ഉച്ചക്ക് 12ന്​ ആരംഭിച്ച റെയ്​ഡ് രണ്ടരമണിക്കൂറോളം നീണ്ടു.

Tags:    
News Summary - police wireless messages leaked-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.