കിഴക്കമ്പലം: കിെറ്റക്സ് കമ്പനിയിലെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ സഘര്‍ഷത്തിൽ റിമാൻഡിലായിരുന്ന പ്രതികളില്‍ നാലുപേരെ പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ആരംഭിച്ചു.
ഗുല്‍സണ്‍ സിങ്, സെര്‍ട്ടോ ഹെഞ്ച് ഖുപ്‌കോ (24), മൈറമ്പം ബോയ്ച്ച (24), ലൂയിസ് ഹെബ്രോണ്‍ (21) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇതില്‍ മൂന്നുപേര്‍ മണിപ്പൂര്‍ സ്വദേശിയും ഒരാൾ ഝാര്‍ഖണ്ഡ് സ്വദേശിയുമാണ്. മൂന്നുദിവസം ഇവരെ പൊലീസ് കസ് റ്റഡിയില്‍വെക്കും. പൊലീസ് വാഹനം തകര്‍ത്ത കേസിലെ പ്രതികളാണിവര്‍.
174 പ്രതികളില്‍ പ്രധാനപ്പെട്ട നാല് പേരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയത്് ഇവരാണ്. ആവശ്യമെങ്കില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാലിെൻറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
പരിശോധനയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥെൻറ തിരിച്ചറിയൽ കാര്‍ഡ് കണ്ടെടുത്തു. സംഭവ ദിവസം കണ്‍ട്രോള്‍ റൂം വാഹനത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് അക്രമണം നടത്തിയ തൊഴിലാളികള്‍ തട്ടിയെടുത്തതാണിത്.
സമാന്തരമായി ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മയക്കുമരുന്ന് പോലുള്ളവ സൂക്ഷിച്ചിട്ടുണ്ടോ എന്നായിരുന്നു പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.