കൊച്ചി: ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്ന ലക്ഷദ്വീപ് ജനതക്കും ചാനൽ ചർച്ചയിലെ പരാമർശത്തിെൻറ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തക ആയിഷ സുൽത്താനക്കും പിന്തുണയുമായി കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ ലക്ഷദ്വീപ് ഐക്യദാർഢ്യസമിതി രൂപവത്കരിച്ചു.
ആയിഷ സുൽത്താനക്കെതിരെ ചുമത്തിയ കള്ളക്കേസും ലക്ഷദ്വീപിനെ കോർപറേറ്റുകൾക്ക് അടിയറ വെക്കുന്ന കേന്ദ്രസർക്കാർ നടപടികളും പിൻവലിക്കണമെന്ന് സമിതി യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും അടങ്ങുന്ന സമിതി കൂടുതൽ വിപുലീകരിക്കുമെന്നും സാഹചര്യത്തിനനുസരിച്ച് ഭാവി പരിപാടികൾ രൂപപ്പെടുത്തുമെന്നും എളമരം കരീം എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ലക്ഷദ്വീപിെൻറ ആവാസ, ജനാധിപത്യ വ്യവസ്ഥ തകർക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ ഹീന നടപടികളെ അപലപിച്ചു. ആയിഷ സുൽത്താനയോടും ദ്വീപ് ജനതയോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാൻ ശബ്ദമുയർത്താനും കേരള ജനതയെ ഒന്നിച്ച് അണിനിരത്താനും പരിശ്രമിക്കും.
രൂപവത്കരണയോഗം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. ഐക്യദാർഢ്യസമിതി ചെയർമാനായി ബെന്നി ബഹനാൻ എം.പിെയയും ജനറൽ കൺവീനറായി എളമരം കരീം എം.പിെയയും തെരഞ്ഞെടുത്തു. വാർത്ത സമ്മേളനത്തിൽ ആയിഷ സുൽത്താനയും പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.