തിരുവനന്തപുരം: കോവിഡിെൻറ മറവിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതികളെ അടിയന്തരമായി അഴിക്കുള്ളിലാക്കണമെന്ന് ഇൻറലിജൻസ് റിപ്പോർട്ട്. തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ പലയിടങ്ങളിലും പരോളിൽ ഇറങ്ങിയവരെ ഉപയോഗിച്ച് രാഷ്ട്രീയ കൊലകൾക്ക് സാധ്യതയുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണിത്.
കോവിഡ് ഭീതിയിൽ 1140 തടവുകാർക്കാണ് രണ്ടുമാസത്തേക്ക് പരോൾ അനുവദിച്ചത്. തീവ്രവാദം, കൊലപാതകം, കുട്ടികളോടുള്ള അതിക്രമം, കലാപം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടവർക്ക് പരോൾ അനുവദിക്കരുതെന്നായിരുന്നു കേന്ദ്ര മാർഗനിർദേശം. എന്നാൽ, അവയെല്ലാം കാറ്റിൽപറത്തി നിരവധി കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചു.
പരോൾ കാലാവധി അവസാനിച്ചതോടെ തിരികെ കയറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉന്നത രാഷ്ട്രീയ ഇടപടലിെൻറ ഭാഗമായി നല്ലൊരു ശതമാനവും പുറത്തുതന്നെയാണ്. ദിവസങ്ങൾക്ക് മുമ്പ് കൊല്ലത്ത് പുറത്തിറങ്ങിയ ഗുണ്ടാസംഘങ്ങൾ തമ്മിലടിച്ചതും റിപ്പോർട്ടിൽ പറയുന്നുണ്ട്. പരോളിലിറങ്ങുമ്പോൾ ദിവസവും സ്റ്റേഷനിലെത്തി ഒപ്പിടണമെന്നാണ് നിയമമെങ്കിലും പാലിക്കാറില്ല. സാധാരണ പരോൾ അനുവദിക്കുന്നതിന് മുന്നോടിയായി ലോക്കൽ പൊലീസ് സ്റ്റേഷനിൽനിന്ന് ജയിൽവകുപ്പ് റിപ്പോർട്ട് തേടാറുണ്ട്. ഇത്തവണ അങ്ങനെ ഉണ്ടായില്ലെന്ന് എസ്.എച്ച്.ഒമാർ പറയുന്നു. പുറത്തിറങ്ങാതെ വീടുകളിൽതന്നെ കഴിയണമെന്നായിരുന്നു പരോൾ നിബന്ധനയെങ്കിലും രാത്രി പല കൂടിച്ചേരലുകളും ഇവരുടെ നേതൃത്വത്തിൽ നടക്കുന്നതായും വിവിധ ജില്ലകളിൽനിന്നുള്ള ക്രിമിനൽസംഘങ്ങൾ പരോളിൽ ഇറങ്ങിയവരുടെ വീടുകളിൽ എത്തിയതായും രഹസ്യാന്വേഷണവിഭാഗം കണ്ടെത്തി.
പോൾ മുത്തൂറ്റ് വധക്കേസ് പ്രതി ഓം പ്രകാശ് അടക്കം എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്തി പരോളിലിറങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ജില്ലയിൽനിന്ന് പുറത്തുപോകരുതെന്ന കോടതി നിർദേശം ലംഘിച്ചാണ് ഓം പ്രകാശ് തിരുവനന്തപുരത്തെ രാഷ്ട്രീയനേതാവിെൻറ വീട്ടിൽ ഗുണ്ടാസംഘങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. വിവരം സ്പെഷൽബ്രാഞ്ച് കൈമാറിയിട്ടും തുടർനടപടികളോ അന്വേഷണമോ ഉണ്ടായില്ല.
അപ്രാണി കൃഷ്ണകുമാർ വധക്കേസ് പ്രതികളടക്കം പൊലീസ് റിപ്പോർട്ട് ഇല്ലാതെ പരോളിൽ തുടരുന്നത് ഉന്നത ഇടപെടലിെൻറ ഭാഗമാണെന്നും ഇത്തരമൊരു സാഹചര്യം സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊല ആവർത്തിക്കാൻ ഇടയാക്കുമെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.