കോഴിക്കോട്: കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. 100 പുസ്തകങ്ങൾ രചിക്കുകയും അഭിഭാഷക വൃത്തിയിൽ 40 വർഷം തികക്കുകയും ചെയ്ത ബി.ജെ.പി നേതാവ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയെ ആദരിക്കുന്നതിെൻറ ഭാഗമായി തൊണ്ടയാട് ചിന്മയ മിഷൻ സ്കൂളിൽ സിറ്റിസൺ ഫോറം കോഴിക്കോടിെൻറ നേതൃത്വത്തിൽ നടത്തിയ ‘ഇന്ത്യൻ സമ്പദ്ഘടന എങ്ങോട്ട്, ഇന്ത്യൻ ജുഡീഷ്യറി എങ്ങോട്ട്’ സെമിനാർ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ കൊലപാതകങ്ങൾ നാടിെൻറ വികസനത്തെയാണ് തടസ്സപ്പെടുത്തുന്നത്. വെടിയുണ്ടകളെക്കാൾ ശക്തമാണ് ബാലറ്റെന്ന് നാം മനസ്സിലാക്കണം. ഇന്ത്യയിൽ മതേതരത്വം സുരക്ഷിതമാണ്. നമ്മുടെ ജനിതക ഘടനയിൽ മതേതരത്വം നിലനിൽക്കുന്നു. രാഷ്ട്രീയ കക്ഷികളല്ല, ജനങ്ങളാണ് അത് കാത്തു സൂക്ഷിക്കുന്നത്. വിവിധ ജാതി, മത, ഭാഷകളിൽ വിശ്വസിക്കുേമ്പാഴും ഇന്ത്യക്കാരനാണെന്ന ബോധമാണ് നാം ഉയർത്തിപ്പിടിക്കേണ്ടത്. ശത്രുരാജ്യങ്ങൾ ആക്രമിച്ചതല്ലാതെ ഇന്ത്യ വൈദേശികാക്രമണം നടത്തിയിട്ടില്ല. വെല്ലുവിളികളെ ഒറ്റക്കെട്ടായാണ് നേരിടേണ്ടത്. ഇക്കാര്യത്തിൽ സർക്കാർ മാത്രമല്ല, മുഴുവൻ ജനങ്ങളും അണിനിരക്കണം. ഒാരോ വ്യക്തിയും അവരുടേതായ സംഭാവനകൾ അർപ്പിക്കണം. രാഷ്ട്രീയ പാർട്ടികൾ പരസ്പരം എതിർക്കുേമ്പാഴും മത്സരിക്കുേമ്പാഴും ശത്രുക്കളായല്ല കാണേണ്ടത്. പരസ്പരം ബഹുമാനിക്കണം. ലോകബാങ്കിെൻറയും െഎ.എം.എഫിെൻറയും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ ലോക സാമ്പത്തിക ശക്തിയായി വളർന്നുവരുന്നുവെന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
എം.കെ. രാഘവൻ എം.പി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ, അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, റിട്ട. സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫ്, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ എന്നിവർ സംസാരിച്ചു. സി.കെ. മേനോൻ, എം.പി. അഹമ്മദ്, യു.ജി. മല്ലർ എന്നിവർ അദ്ദേഹത്തെ ഷാൾ അണിയിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ സ്വാഗതവും കാരശ്ശേരി കോഓപറേറ്റിവ് ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
ഉപരാഷ്ട്രപതിയുടെ സന്ദർശനം; മേയർ വിട്ടുനിന്നു
കോഴിക്കോട്: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിെൻറ പരിപാടിയിൽ കോഴിക്കോടിെൻറ നഗരപിതാവായ മേയർ വിട്ടുനിന്നു. കോഴിക്കോട് സന്ദർശനത്തോടനുബന്ധിച്ച് ചിന്മയ സ്കൂളിൽ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയെ ആദരിക്കുന്ന ചടങ്ങിൽനിന്നാണ് മേയർ തോട്ടത്തിൽ രവീന്ദ്രൻ വിട്ടുനിന്നത്. ഫാറൂഖ് കോളജിലും നഗരത്തിലെ ചിന്മയ സ്കൂളിലുമായി രണ്ടു പരിപാടികളാണ് ഉപരാഷ്ട്രപതിക്ക് ഉണ്ടായിരുന്നത്. ചിന്മയ സ്കൂളിലെ പരിപാടിയുടെ ക്ഷണക്കത്തിൽ പ്രാസംഗികരിൽ മേയറുടെ പേരുമുണ്ടായിരുന്നു. സി.പി.എം ജില്ല ഘടകത്തിെൻറ എതിർപ്പിനെ തുടർന്നാണ് മേയർ പെങ്കടുക്കാതിരുന്നത്. സി.പി.എമ്മിെൻറ അറിയപ്പെടുന്നവരാരും പരിപാടിക്കെത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.