കാസർകോട്: ഫേസ്‌ബുക്കിൽ ഇടതുമുന്നണിക്ക് അനുകൂലമായ ഫ്രെയിമിൽ പ്രഫൈൽ ചിത്രം പങ്കുവെച്ചെന്ന പരാതിയിൽ സബ് ഇൻസ്പെക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഷെയ്ഖ് അബ്ദുൽ റസാഖിനെതിരെയാണ് (54) കാസർകോട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സെക്രട്ടറി അഡ്വ. ഷാജിദ് കമ്മാടത്തിെൻറ പരാതിയിലാണ് നടപടി.
'ഉറപ്പാണ് എൽ.ഡി.എഫ്' എന്ന ഫ്രെയിമിലാണ് എസ്.ഐ സ്വന്തം പ്രഫൈൽ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 'ചെ ഗുവേര ആർമി'യിൽ നിന്നുള്ള ഫ്രെയിമാണ് ഇതിനായി ഉപയോഗിച്ചത്. പെരുമാറ്റച്ചട്ടം നിലനിൽക്കെ, നിഷ്പക്ഷനായി സേവനം ചെയ്യേണ്ടുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഒരു രാഷ്ട്രീയപാർട്ടിക്ക് അനുകൂലമായി സാമൂഹിക മാധ്യമത്തിൽ പ്രചാരണം നടത്തിയത് തെറ്റാണെന്ന് പരാതിയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ നിർദേശ പ്രകാരം ജനപ്രാതിനിധ്യ നിയമം 129 (2), (3) എന്നിവ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരാതി ഉയർന്നതോടെ പൊലീസ് ഉദ്യോഗസ്ഥൻ പോസ്റ്റ് നീക്കം ചെയ്തിരുന്നു. പോസ്റ്റിെൻറ സ്‌ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.