വിജയ സാധ്യതാ വാദമുയർത്തി മുന്നണികൾ സ്ത്രീകളെ തഴയുന്നു -കെ.കെ ശൈലജ

കണ്ണൂർ: വിജയ സാധ്യതാ വാദമുയർത്തി സ്ത്രീകളെ മുന്നണികൾ തഴയുകയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു വനിതയെ പോലും ജയിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും മന്ത്രി വിമർശിച്ചു.

രാഷ്ട്രീയമായി എതിർചേരികളിലാണെങ്കിലും സ്ത്രീകളുടെ അവകാശ പ്രശ്നങ്ങളിലെല്ലാം ഒരുമിച്ച് നിൽക്കാറുണ്ട്. ലതിക സുഭാഷിൻെറ പ്രതിഷേധത്തിൻെറ രീതി ശരിയാണോ തെറ്റാണോ എന്നതല്ല, കൂടുതൽ സീറ്റ് കോൺഗ്രസ് സ്ത്രീകൾക്ക് കൊടുത്തിട്ടില്ല എന്നതാണ്. കഴിഞ്ഞ തവണ അവർക്ക് ആരും ഉണ്ടായില്ല നിയമസഭയിൽ. ഷാനി മോൾ ഉസ്മാൻ ഉപതെരഞ്ഞെടുപ്പിലൂടെയാണ് വന്നത് -മന്ത്രി കുറ്റപ്പെടുത്തി.

നിയമസഭ തെരഞ്ഞെടുപ്പിൻെറ സ്ഥാനാർത്ഥി നിർണയം വരുമ്പോൾ പല രീതിയിലെ പരിഗണനകളും വരാറുണ്ട്. അത്തരം പരിഗണന വരുമ്പോൾ സ്ത്രീകൾക്കുള്ള അവസരം കുറയുന്നു. 14 സീറ്റിൽ സ്ത്രീകളെ നിർത്തി ഇടതു മുന്നണി നല്ല പ്രാതിനിധ്യം നൽകി. പക്ഷേ, 10 ശതമാനമേ ആകുന്നുള്ളൂ. ഭാവിയിൽ ഇതിലും കൂടുതൽ സ്ത്രീകൾക്ക് അവസരം ലഭ്യമാകേണ്ടതാണ്.

അസംബ്ലി, പാർലമെൻറിലും 50 ശതമാനം എന്ന് ഇപ്പോൾ പറയുന്നില്ല. പക്ഷേ, നല്ല പ്രാതിനിധ്യം സ്ത്രീകൾക്ക് ഉണ്ടാകണമെന്നുള്ളത് എല്ലാ മഹിളാ സംഘടനകളും പറയുന്നതാണ് -കെ.കെ ശൈലജ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.