പോളിങ് ഓഫീസർ 'ഉറങ്ങിപ്പോയി', പൊലീസ്​ വീട്ടിൽ ചെന്ന്​ പൊക്കി

ആലപ്പുഴ: കുട്ടനാട്ടിൽ ഫസ്റ്റ് പോളിംങ് ഓഫീസർ ഉറങ്ങിപ്പോയി. ​അന്വേഷിച്ചിറങ്ങിയ ​പൊലീസ്​ ഉദ്യോഗസ്ഥനെ വീട്ടിൽ നിന്ന്​ കണ്ടെത്തി​.കുട്ടനാട് തലവടി 130-ാം നമ്പർ ബൂത്തിലെ ഫസ്റ്റ് പോളിംങ് ഓഫീസറായ ജോർജ്ജ് അലക്​സിനയാണ്​ ഡ്യൂട്ടിക്ക്​ ഹാജരാകാതെ ഉറങ്ങിയതിന്​ പൊലീസ്​ അറ്​സറ്റ്​ ചെയ്​തത്​. 

ഇയാളെ കാണുന്നില്ല എന്ന സഹപ്രവർത്തകരുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഉറങ്ങിയ നിലയിലായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. റിസർവിലുള്ള പുതിയ ഓഫീസറെ ബൂത്തിൽ നീയമിച്ചു.


Tags:    
News Summary - polling officer fell asleep and the police went to the house and picked him up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.