മൂന്നാര്‍: മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ സമരം ചെയ്യുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തക രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്ന് രാജേശ്വരിയെ പൊലീസ് നിർബന്ധിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സമര നേതാവ് ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്ക് മാറ്റാന്‍ മെഡിക്കൽ സംഘം നിർദേശിച്ചിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും സമരം തുടരുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
വിവാദ പ്രസ്താവന നടത്തിയ മന്ത്രി എം.എം മണി രാജി വെക്കുന്നതുവരെ സമരം തുടരുമെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. നിരാഹാരം അവസാനിപ്പിക്കില്ലെന്നും മരണം വരെയും സമരം ചെയ്യുമെന്നും അവര്‍ അറിയിച്ചു.
ബലം പ്രയോഗിച്ച് ഇവരെ ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് നേരത്തെ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.