ആലപ്പുഴ: മുഖ്യമന്ത്രിയെക്കാൾ ബി.ജെ.പി വിരുദ്ധൻ താനാണെന്ന് കാണിക്കാനാണ് ചരക്ക് സേവന നികുതി വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. വിഷയത്തിൽ െഎസക്കിനോട് ഏതു സംവാദത്തിനും തയാറാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയലാഭത്തിനായി നുണ പ്രചരിപ്പിക്കുന്ന ധനമന്ത്രി ജനങ്ങളോട് മാപ്പുപറയ ണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.