കളമശ്ശേരി: പെട്രോൾ ഒഴിച്ച് എ.ടി.എമ്മിന് തീകൊളുത്തിയ സംഭവത്തിൽ കോട്ടയം പൂഞ്ഞാർ സ്വദേശി പിടിയിൽ. പനച്ചിപ്പാറ കല്ലാടിയിൽ സുബിൻ സുകുമാരനാണ് (31) പിടിയിലായത്. കവിളിലും മൂക്കിലും കൈക്കും പൊള്ളലേറ്റ ഇയാളെ എറണാകുളത്തുനിന്ന് പിടികൂടുകയായിരുന്നു.
ഞായറാഴ്ച വൈകീട്ട് 7.45ഓടെ കൊച്ചി സർവകലാശാല കാമ്പസിലെ എസ്.ബി.ഐ ശാഖയുടെ എ.ടി.എം കൗണ്ടറിലാണ് സംഭവം. രാത്രി എട്ടരയോടെ കൗണ്ടറിനകത്തുനിന്ന് പുക ഉയരുന്നത് കാമ്പസിലെ സെക്യൂരിറ്റി വിഭാഗത്തിെൻറ ശ്രദ്ധയിൽപെടുമ്പോഴാണ് അറിയുന്നത്. ഉടൻ ജീവനക്കാരും ബാങ്ക് അധികൃതരും ചേർന്ന് തീയണക്കുകയായിരുന്നു.
ടെക്നീഷനെ വിളിച്ചുവരുത്തി പരിശോധന നടത്തിയതിൽ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് തീപിടിച്ചതെന്ന നിഗമനത്തിലായിരുന്നു. തിങ്കളാഴ്ച ടെക്നീഷനെത്തി തകരാർ പരിഹരിക്കാൻ നോക്കുമ്പോഴാണ് കവർച്ചശ്രമമാണെന്ന് മനസ്സിലായത്. കൗണ്ടറിനകം തീയും പുകയും നിറഞ്ഞതോടെ പ്രതി സ്ഥലം വിട്ടിരിക്കാമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.