പോപുലർ ഫ്രണ്ട് വയനാട് ജില്ല പ്രസിഡന്റ് റിമാൻഡിൽ

വെള്ളമുണ്ട: പോപുലര്‍ ഫ്രണ്ട് വയനാട് ജില്ല പ്രസിഡന്റ് മൂളിത്തോട് സെയ്ദ് ഹൗസിൽ എസ്. മുനീറിനെ (37) മാനന്തവാടി കോടതി റിമാൻഡ് ചെയ്തു. സംഘടന ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നിലെ പ്രേരണക്കുറ്റം ചുമത്തി മുനീറിനെ വെള്ളിയാഴ്ച രാത്രി വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇദ്ദേഹത്തോടൊപ്പം സമാന കുറ്റം ചുമത്തി പോപുലര്‍ ഫ്രണ്ട് ഭാരവാഹി വെള്ളമുണ്ട പത്താംമൈലിലെ കടന്നോളി നൗഫലിനെയും (36) അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹര്‍ത്താല്‍ ദിവസം വെള്ളമുണ്ട സ്റ്റേഷന്‍ പരിധിയില്‍ സ്വകാര്യ കാറും പാൽ ടാങ്കറും പനമരം സ്റ്റേഷന്‍ പരിധിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ആക്രമിക്കപ്പെട്ടിരുന്നു. പലയിടത്തും വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു.

Tags:    
News Summary - Popular Front Wayanad district president remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.