തുടർച്ചയായ അവധി ദിനങ്ങളിൽ ഭൂമി കൈയേറാൻ സാധ്യതയുണ്ടെന്ന് റവന്യു വകുപ്പ്

തിരുവനന്തപുരം: തുടർച്ചയായ അവധി ദിനങ്ങളിൽ ഭൂമി കൈയേറാൻ സാധ്യതയുണ്ടെന്ന് റവന്യു വകുപ്പ്. ഏപ്രിൽ 13 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി അവധി ദിനങ്ങൾ വരുന്ന സാഹചര്യത്തിൽ ഭൂമി കൈയേറ്റം, മണ്ണ് മണൽ കടത്ത്, കുന്നിടിക്കൽ തുടങ്ങിയ ഭൂമി സംബന്ധമായ നിയമവിരുദ്ധ പ്രവർത്തികൾ നടക്കാൻ സാധ്യതയുള്ളത് കണക്കിലെടുത്ത് ഇത് തടയുന്നതിന് കർശനമായ സംവിധാനങ്ങൾ ജില്ലാ കലക്ടർമാർ ഉറപ്പു വരുത്തണം എന്നാണ് റവന്യു വകുപ്പ് മന്ത്രി ലാന്‍റ് റവന്യു കമ്മീഷണർക്ക് നിർദേശം നൽകിയത്.

ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് ഭയാശങ്ക കൂടാതെ പരാതികൾ അറിയിക്കാനുള്ള സൗകര്യം ഏർപ്പെടുത്താനും അതിനായുള്ള ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ കലക്ടർമാർ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട് .

 

Tags:    
News Summary - Possibility of encroachment consecutive days of holidays says Land Revenue Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.