കൊച്ചി: കോവിഡ് വന്നുപോയ പലരിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. കോവിഡ് ഭേദമായ 20 ശതമാനം പേരിലും തുടർ ആരോഗ്യപ്രശ്നങ്ങൾ കാണുന്നു. നെഗറ്റിവായശേഷം മറ്റ് ഗുരുതര അസുഖങ്ങൾ ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്.
സംസ്ഥാനത്തൊട്ടാകെയുള്ള സര്‍ക്കാറിെൻറ 1284 പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലായി ഇതുവരെ 93,680 പേരാണ് ചികിത്സ തേടിയത്. 51,508 പേര് ഫോണ്‍വഴി ചികിത്സ തേടി.
ഏറ്റവും കൂടുതല്‍ പേര് ചികിത്സിച്ചത് ശ്വാസകോശ രോഗങ്ങൾക്കായാണ് -7409 പേര്. പേശി-അസ്ഥി അസുഖങ്ങളുമായി എത്തിയത് 3341 പേര്. ഹൃദ്രോഗം -1649ഉം ന്യൂറോ 1400ഉം പേർ ചികിത്സിച്ചു. ഉറക്കമില്ലായ്മയടക്കം മാനസിക പ്രശ്നങ്ങളുമായി ചികിത്സ തേടിയത് 812 പേരാണ്.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, വിട്ടുമാറാത്ത തലവേദന, തലകറക്കം, അമിത ക്ഷീണം, ഹൃദയാഘാതം, തലച്ചോറിൽ രക്തം കട്ടപിടിക്കൽ, വൃക്കരോഗം, ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം തുടങ്ങി കോവിഡാനന്തര പ്രശ്നങ്ങളാണ് പലരെയും അലട്ടുന്നത്. ചിലർക്ക് മൂന്നുമാസം മുതൽ ആറുമാസം വരെ ഇത് നീണ്ടുനിൽക്കുന്നുമുണ്ട്.
കുഞ്ഞുങ്ങളിൽ ഹൃദയത്തെയടക്കം അവയവങ്ങളെ ബാധിക്കുന്ന തുടർരോഗാവസ്ഥ കേരളത്തിലും റിപ്പോർട്ട് ചെയ്യുന്നു. ഉയർന്ന രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ, അമിതഭാരം, ഹൃദ്രോഗം തുടങ്ങി ജീവിതശൈലീരോഗങ്ങൾക്കെതിരെ കേരളം പൊരുതുന്നതിനിടെയാണ് കോവിഡാനന്തര രോഗബാധിതരുടെ എണ്ണവും വർധിക്കുന്നത്.
കോവിഡാനന്തര രോഗം മൂലമുള്ള മരണങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. ബുധനാഴ്ചവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3920 ആണ്.
എന്നാൽ, കോവിഡാനന്തര പ്രശ്നങ്ങൾ മൂലവും മറ്റും മരിക്കുന്നവരുടെ എണ്ണവും ഇതിലില്ല. രണ്ടുംകൂടി കൂട്ടുേമ്പാൾ പതിനായിരത്തിലേറെ മരണങ്ങൾ ഇക്കാലയളവിൽ സംഭവിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ വിവിധ ജില്ലകളിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും അവ മതിയാകാത്ത അവസ്ഥയാണ്.
കോവിഡ് മുക്തിനേടിയവർക്ക് പരിചരണം, ആരോഗ്യസംരക്ഷണം, നിരന്തര നിരീക്ഷണം എന്നിവ ഉറപ്പാക്കാൻ ചികിത്സാ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും കാര്യക്ഷമമാകുന്നില്ലെന്ന പരാതികളുമുണ്ട്. കോവിഡാനന്തര പ്രശ്നങ്ങൾ കൂടി രൂക്ഷമായതോടെ തീവ്രപരിചരണ വിഭാഗങ്ങളിലടക്കം വെൻറിലേറ്ററുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.