തപാൽ ബാലറ്റ്​: സ്വതന്ത്ര അന്വേഷണം വേണ്ടെന്ന് തെരഞ്ഞെടുപ്പ്​​ കമീഷൻ

െകാച്ചി: തെരഞ്ഞെടുപ്പ്​ ജോലിയിലുണ്ടായിരുന്ന പൊലീസുകാരുടെ തപാൽ വോട്ട്​ ക്രമക്കേട്​ സംബന്ധിച്ച പരാതിയിൽ ​ൈക്രംബ്രാഞ്ച്​ ​ഐ.ജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഊർജിത അന്വേഷണം നടക്കുന്നുണ്ടെന്ന്​ തെരഞ്ഞെടുപ്പ്​ കമീ ഷൻ ഹൈകോടതിയിൽ. ഈ സാഹചര്യത്തിൽ സ്വതന്ത്ര കമീഷന്‍ അന്വേഷിക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും ക്രമക്കേ ട്​ സംബന്ധിച്ചോ ബാലറ്റ്​ പേപ്പർ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും കൈക്കലാക്കിയെന്നത്​​ സംബന്ധിച്ചോ തെരഞ് ഞെടുപ്പ്​ ജോലിയിലുണ്ടായിരുന്ന പൊലീസുകാരിൽനിന്ന്​ പരാതി ലഭിച്ചിട്ടില്ലെന്നും കമീഷൻ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. ക്രമക്കേട്​ കാണിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല നൽകിയ ഹരജിയിലാണ്​ വിശദീകരണം.

മാധ്യമ വാര്‍ത്തകളുടെയും മറ്റുചില പരാതികളു​െടയും അടിസ്ഥാനത്തില്‍ ആരോപണങ്ങളുടെ വസ്തുത തേടി ഈ മാസം​ ആറിന്​ ഡി.ജി.പിക്ക്​ കത്തെഴുതിയിരുന്നതായി കമീഷൻ വ്യക്തമാക്കി. ഇൻറലിജൻസ്​ എ.ഡി.ജി.പി അന്വേഷണം നടത്തി റിപ്പോർട്ട്​ നൽകിയതായും ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന്​ തോന്നിയതിനാൽ നടപടിക്ക്​ നിർദേശിക്കാവുന്നതാ​ണെന്നും കാണിച്ച്​ ഡി.ജി.പി മറുപടി നൽകി. തുടർന്ന്​ ഉത്തരവാദികൾക്കെതിരെ നടപടിക്കും ഉചിത ഏജൻസിയെക്കൊണ്ട്​ അന്വേഷണം നടത്താനും അഭ്യർഥിച്ച്​ വീണ്ടും ഡി.ജി.പിക്ക്​ കത്തയച്ചു. സംസ്ഥാനത്തിന്​ അകത്തും പുറത്തും തെരഞ്ഞെടുപ്പ്​ ജോലികളിലുണ്ടായിരുന്നവരുടെ തപാൽ വോട്ട്​ രേഖപ്പെടുത്തിയതിലും നടപടിക്രമങ്ങളിലുമുണ്ടായ ക്രമക്കേട്​ അന്വേഷിക്കാനാണ്​ അഭ്യർഥിച്ചത്​.

ജനപ്രാതിനിധ്യനിയമം ലംഘിച്ച പൊലീസുകാർക്കെതിരെ കേസ്​ രജിസ്​റ്റർ​ ചെയ്യാൻ ക്രൈംബ്രാഞ്ച്​ ഐ.ജിക്ക്​ നിർദേശം നൽകിയതായി ഡി.ജി.പി രേഖാമൂലം അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതായും വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കാൻ 15 ദിവസംകൂടി ആവശ്യപ്പെടുന്ന അന്വേഷണസംഘത്തി​​​​െൻറ ഇടക്കാല റിപ്പോർട്ടും​ നൽകി.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസുകാര്‍ക്ക് നല്‍കിയ തപാല്‍ ബാലറ്റുകള്‍ പിന്‍വലിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം ഭരണഘടനയുടെ 329ാം വകുപ്പ് പ്രകാരം നിലനില്‍ക്കുന്നതല്ല. തട്ടിപ്പോ ക്രമക്കേടോ നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാം. ഫലപ്രഖ്യാപനത്തിനുശേഷം ട്രൈബ്യൂണലില്‍ ഹരജി നല്‍കാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ ഫലം പ്രഖ്യാപിക്കുന്നതുവരെയുള്ള പ്രക്രിയയില്‍ ഹൈകോടതികള്‍ ഇടപെടരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്​. ഈ പശ്ചാത്തലത്തില്‍ ചെന്നിത്തലയുടെ ഹരജി തള്ളണമെന്ന്​ കമീഷ​ൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Postal Ballot Vote Election Commission-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.