തിരുവനന്തപുരം: തപാൽ ബാലറ്റിലും ഇരട്ടിപ്പ് നടെന്നന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തപാൽ വോട്ടുകളുടെ വിവരശേഖരണത്തിന് നടപടി തുടങ്ങി. 140 മണ്ഡലങ്ങളിലെയും തപാൽ വോട്ടുകളുടെ കണക്കെടുക്കാൻ ജില്ല കലക്ടർമാരെയാണ് ചുമതലപ്പെടുത്തിയത്. പ്രിൻറ് ചെയ്തവയുെട വിവരം, ഇവയിൽ വിതരണം ചെയ്തവയുടെ എണ്ണം, പോൾ ചെയ്തവ എന്നിങ്ങനെയാണ് കണക്കെടുപ്പ്. മുതിർന്ന പൗരന്മാരും കോവിഡ് രോഗികളും അവശ്യ സർവിസ് വിഭാഗത്തിൽപെട്ടവർ, പോളിങ് ഡ്യൂട്ടിയുള്ളവർ എന്നിങ്ങനെ തപാൽവോട്ടിന് അർഹരായ മൂന്ന് വിഭാഗങ്ങളിൽപെട്ടവരുടെ വേർതിരിച്ചുള്ള കണക്കാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കണക്കുകൾ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാനാണ് നിർദേശം. ഇതോടെ ആരോപണം സംബന്ധിച്ച് അന്വേഷിക്കാൻ അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസറെയും മുഖ്യെതരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ മൂന്ന് വരെ അതത് നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിൽ തപാൽവോട്ട് ചെയ്തവർക്ക് വീട്, ഓഫിസ് വിലാസങ്ങളിൽ വീണ്ടും ബാലറ്റ് ലഭിെച്ചന്നാണ് ആക്ഷേപം.
പ്രത്യേക കേന്ദ്രത്തിൽ വോട്ടുചെയ്തവരുടെ പേരിനുനേരെ വോട്ടർപട്ടികയിൽ തപാൽ ബാലറ്റാണെന്നത് തിരിച്ചറിയാൽ 'പി.ബി' (പോസ്റ്റൽ വോട്ട്) എന്ന് ഇംഗ്ലീഷിൽ അടയാളപ്പെടുത്തും. ഇത് പരിശോധിച്ച് വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് തപാൽ ബാലറ്റ് അയക്കുന്നത്.പ്രത്യേക കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ട് അതത് വരണാധികാരികൾ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്.സ്ട്രോങ് റൂം ഇപ്പോൾ തുറക്കാനാവില്ല. അതിനാൽ വോട്ടെണ്ണൽ ദിനം മാത്രമേ ഇനി ബാലറ്റ് പരിശോധന സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.