സെക്രട്ടേറിയറ്റിനു മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആരംഭിച്ച നിരാഹാരസമരം ഉദ്ഘാനം ചെയ്ത ഡോ. കെ.ജി. താര സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദുവിനെ ഉമ്മ വെക്കുന്നു (PHOTO: പി.ബി. ബിജു)
തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരം തീർക്കണമെന്ന് എൽ.ഡി.എഫ് യോഗത്തിൽ ആവശ്യമുയർന്നു. ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്രസർക്കാർ വർധിപ്പിക്കുന്നതിനനുസരിച്ച് സംസ്‌ഥാന സർക്കാരും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് യോഗത്തിൽ അറിയിച്ചു.
സമരം തീർക്കാൻ ഇടപെടൽ വേണമെന്ന് സി.പി.ഐയും ആർ.ജെ.ഡിയും നിലപാടെടുത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ആശ സമരം ഒത്തുതീര്‍പ്പാക്കാൻ സർക്കാർ നടപടി ഇല്ലാത്തതിൽ ഇടതുമുന്നണി ഘടകക്ഷികൾ ശക്തമായ എതിർപ്പാണ് എല്‍.ഡി.എഫ് യോഗത്തില്‍ ഉന്നയിച്ചത്. ആശ സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ആവശ്യമുയർന്നു.
സമരം തീർക്കുന്നതിൽ സർക്കാരിന് പിടിവാശിയില്ലെന്ന് എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി മറുപടി നല്‍കി. കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിച്ചാല്‍ അതനുസരിച്ചുള്ള വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രി ഇടതുമുന്നണി നേതാക്കളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.