തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. രാഷ്ട്രീയ പാർട്ടികളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ നാളെ കൂടി പേർ ചേർക്കാം. ജനുവരി 20ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് രണ്ടാം വാരമായിരിക്കും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. ഭിന്നശേഷിക്കാർക്കും 80 വയസ് പിന്നിട്ടവർക്കും പോസ്റ്റൽ ബാലറ്റ് ഏർപ്പെടുത്തും. ക്വാറന്‍റീനിൽ ഇരിക്കുന്നവർ ഉൾപ്പടെയുള്ള ആരുടെയും വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമാവിലെന്നും മീണ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ ആയിരം വോട്ടർമാർക്ക് ഒരു പോളിങ് ബൂത്തെന്ന ക്രമീകരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.