തിരുവനന്തപുരം: പൊലീസ് തപാൽ വോട്ടിൽ അട്ടിമറിശ്രമം നടത്തിയവർക്കെതിരെ നടപടി യുണ്ടാകും. ഇൻറലിജൻസ് മേധാവി ടി.കെ. വിനോദ്കുമാറിെൻറ അന്വേഷണ റിപ്പോർട്ട് ഡി.ജി. പി ലോക്നാഥ് ബെഹ്റ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണക്ക് കൈമാറി. നടപടി ഇ ന്ന് തീരുമാനിക്കുമെന്ന് മീണ അറിയിച്ചു.വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷന് നടപടി സ ്വീകരിക്കാമെന്ന് റിപ്പോർട്ടിനൊപ്പം ഡി.ജി.പി നൽകിയ കത്തിലും വ്യക്തമാക്കുന്നു. റിപ് പോർട്ടിൽ കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് ശിപാർശയുണ്ടെന്നും മുഖ്യ തെരഞ്ഞെട ുപ്പ് ഓഫിസറുടെ മറുപടി ലഭിച്ചശേഷമായിരിക്കും നടപടിയെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
അതിനിടെ പൊലീസ് സേനാംഗങ്ങൾക്ക് അനുവദിച്ച മുഴുവൻ ബാലറ്റ് പേപ്പറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർക്ക് നിവേദനം നൽകി. തപാൽ വോട്ടിലെ അട്ടിമറിശ്രമം സ്ഥിരീകരിക്കുന്നതാണ് ഡി.ജി.പിയുടെ റിപ്പോർട്ട്. എല്ലാ ജില്ലകളിലും വിശദ അന്വേഷണം വേണം. ജനപ്രാതിനിധ്യനിയമം ലംഘിച്ചതായി സംശയിക്കുന്നു. അതിനാൽ, എന്ത് നടപടി വേണമെന്ന കാര്യം മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർക്ക് തീരുമാനിക്കാമെന്നും ടിക്കാറാം മീണക്ക് നൽകിയ കത്തിൽ ഡി.ജി.പി വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെയും തപാല്‍ വോട്ട് അട്ടിമറിച്ചെന്നായിരുന്നു ആരോപണം. ഇടത് അനുഭാവികളായ പൊലീസ് അസോസിയേഷൻ നേതാക്കൾ ഇടപെട്ട് കൂട്ടത്തോടെ തപാൽ വോട്ട് സമാഹരിച്ച് കൃത്രിമം നടത്തിയെന്നായിരുന്നു ആരോപണം. ഇതിനെതുടർന്ന് സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നിർദേശം നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇൻറലിജൻസ് മേധാവി അന്വേഷണം നടത്തിയത്.
െപാലീസിെൻറ തപാൽ വോട്ട്;
ക്രമക്കേടിെൻറ അസോസിയേഷൻ
തിരുവനന്തപുരം: തപാൽ േവാട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കാൻ ഡി.ജി.പി പുറത്തിറക്കിയ അസാധാരണ ഉത്തരവാണ് ക്രമക്കേടിനെക്കുറിച്ച സൂചന നൽകിയത്. സദുദ്ദേശ്യത്തോടെയാണ് ഇതു ചെയ്തതെന്നാണ് ഡി.ജി.പിയുടെ വിശദീകരണമെങ്കിലും അത് ഇടത് അനുകൂലികൾ നേതൃത്വം നൽകുന്ന കേരള പൊലീസ് അസോസിയേഷനിലെ ചിലർ ദുരുപയോഗം ചെയ്തെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. സംസ്ഥാന പൊലീസിലെ 50,000 ത്തിലധികം പൊലീസുകാരിൽ ഭൂരിഭാഗവും തപാൽ വോട്ടാണ് ചെയ്യുന്നത്. ഇവരുടെ വിശദാംശങ്ങൾ അസോസിയേഷനും ശേഖരിച്ചുവെന്ന് പറയുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയുള്ള പൊലീസ് കമാൻഡോകൾക്ക് കിട്ടിയ ഒരു സഹപ്രവർത്തകെൻറ ശബ്ദസന്ദേശമാണ് തട്ടിപ്പ് വെളിച്ചത്ത് കൊണ്ടുവന്നത്. തപാൽ വോട്ട് ചെയ്യുന്ന പൊലീസുകാർക്ക് ഇഷ്ടമുള്ള വിലാസത്തിൽ ബാലറ്റ് പേപ്പർ വരുത്താം. തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരെ സമ്മർദം ചെലുത്തി അസോസിയേഷൻ നിർദേശിക്കുന്ന വിലാസത്തിലേക്ക് ബാലറ്റ് അയക്കാൻ ആവശ്യപ്പെട്ടു. സംശയം വരാതിരിക്കാൻ എല്ലാ തപാൽ ബാലറ്റുകളും ഒരു വിലാസത്തിലേക്കയക്കാതെ പല വിലാസങ്ങളിലേക്കാണ് അയപ്പിച്ചത്. അത്തരത്തിെല ബാലറ്റുകൾ തിരുവനന്തപുരം വട്ടപ്പാറ ഉൾപ്പെടെ പോസ്റ്റ് ഒാഫിസുകളിൽ എത്തിയതായും തെളിഞ്ഞുകഴിഞ്ഞു. ഇതുപോലെ പല പൊലീസ് അസോസിയേഷൻ അംഗങ്ങളുടെ വീടുകളിലേക്കും നിരവധി പോസ്റ്റൽ ബാലറ്റുകൾ എത്തിയെന്ന ആരോപണവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.