തിരുവനന്തപുരം: ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളുടെ സ്ഥിതിവിവര കണക്ക് തയ്യാറാക്കി പ്രത്യേക ആനുകൂല്യങ്ങൾ നൽകേണ്ടവരെ കണ്ടെത്താനുള്ള 'ഇൗസ് ഒാഫ് ലിവിങ്' സർവ്വേ പൂർത്തിയാക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കേ കിതച്ച് കേരളം. കേന്ദ്ര ഗ്രാമവികസ മന്ത്രാലത്തിെൻറ നിർദ്ദേശ പ്രകാരമുള്ള ദേശീയ സർവേ സംസ്ഥാനം ജൂൈല അഞ്ചിനായിരുന്നു ആദ്യം പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ അത് ജൂലൈ 31 ആയി നീട്ടിയെങ്കിലും പരിമിത സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദരിദ്രർക്കുള്ള കേന്ദ്രത്തിെൻറ പ്രത്യേക പദ്ധതിയാവും സംസ്ഥാനത്തിന് നഷ്ടമാവുകയെന്നാണ് ആശങ്ക.
സംസ്ഥാനത്ത് ദാരിദ്ര്യത്തിൽ കഴിയുന്ന 15,95144 കുടുംബങ്ങളിൽനിന്നാണ് വിവരശേഖരണം നടത്തേണ്ടത്. 2011 ലെ സെൻസസിൽ ഉൾപെട്ടവരിലാണ് സർവേ. ഇക്കണോമിക്ക് ആൻറ് സ്റ്റാസ്റ്റിക്സ് വകുപ്പിനെയാണ് സർവേക്ക് ചുമതലപെടുത്തിയതെങ്കിലും പിന്നീട് മുഖ്യ ചുമതല ഗ്രമാ വികസന വകുപ്പിന് കൈമാറി. കുടുംബശ്രീയും ഇക്കണോമിക്ക് ആൻറ് സ്റ്റാസ്റ്റിക്സ് വകുപ്പും സംയുക്തമായാണ് സർവേ നടത്തുന്നത്. പക്ഷേ കോവിഡ് വ്യാപന പശ്ചാതലത്തിൽ വീടുകൾ കേറിയുള്ള വിവരശേഖരണം ഒഴിവാക്കി കുടുംബശ്രീ അയൽകൂട്ടതല യോഗത്തിൽ വെച്ച് വിവരം ശേഖരിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരത്തിൽ പേരായ്മ ഉണ്ടെങ്കിൽ മാത്രം വീടുകളിൽ പോയി സർവേ നടത്തിയാൽ മതിയെന്നും നിർദ്ദേശിക്കുന്നു. കുടുംബശ്രീ കൂടാതെ ജനപ്രതിനിധി, വാർഡ്തല ശുചിത്വ സമിതിയംഗങ്ങളെ കൂടി പ്രയോജനപെടുത്തും.
38 ചോദ്യങ്ങളും ഉൽചോദ്യങ്ങളും അടങ്ങിയതാണ് സർവേ. എന്നാൽ വീടുകളിൽ പോകാതെയുള്ള വിവരശേഖരണം എത്രേത്താളം ഫലപ്രദമാവുമെന്ന സംശയം ജീവനകാർക്ക് ഇടയിൽ തന്നെയുണ്ട്. ഗ്രാമവികസന വകുപ്പിലെ വില്ലേജ് എക്സ്റ്റൻഷൻ ഒാഫീസർ (വി.ഇ.ഒ) മാർക്കാണ് പഞ്ചായത്തുകളിൽ വിവരശേഖരണത്തിെൻറ പൂർണ്ണ ചുമതല. ഒരു പഞ്ചായത്തിൽ ചുരുങ്ങിയ എണ്ണം വി.ഇ.ഒമാരാണ് ഉള്ളതെന്നിരിക്കെ ഇവർക്ക് എങ്ങനെ വിപുലമായ വിവര ശേഖരണം സാധ്യമാവുമെന്ന ചോദ്യവും ഉയരുന്നു.
വിവരശേഖരണം പൂർത്തീകരിക്കാൻ രണ്ടാഴ്ച ബാക്കിനിൽക്കേ സർവേ നടപടി ദ്രുതഗതിയിലാക്കാൻ തുടർ മാർഗനിർദ്ദേശം തദ്ദേശ വകുപ്പ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. സർവേ പ്രവർത്തനം സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലത്തിലെ ഗവേണിംഗ് സെല്ലുകളാണ് നിരീക്ഷിക്കേണ്ടത്. പഞ്ചായത്ത് തലത്തിൽ പട്ടികയിൽ ഉൾപെട്ട കുടുംബങ്ങളെ കണ്ടെത്താനും സർവേയുടെ ഭാഗമായി രേഖപെടുത്തേണ്ട റേഷൻ കാർഡ്- തൊഴിൽ കാർഡ് നമ്പർ ശേഖരിക്കുന്നത് സഹായിക്കാൻ കുടുംബശ്രീ, സന്നദ്ധ സേന അംഗങ്ങളെ ചുമതലപെടുത്തും. ജൂലൈ 31ന് തന്നെ സർവേ പൂർത്തീകരിക്കാൻ സമയക്രമം കൃത്യമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.