പാലക്കാട്: മലപ്പുറം ജില്ലയിലെ കെ.എസ്.ഇ.ബി തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഓഫിസിന് കീഴിൽ പുതിയ ഹൈടെൻഷൻ കണക്ഷനുകൾ നൽകാത്ത വിഷയത്തിൽ സംസ്ഥാന റെഗുലേറ്ററി കമീഷൻ തെളിവെടുപ്പ് ഏപ്രിൽ 16ന്. കെ.എസ്.ഇ.ബിയുടെ കൃത്യനിർവഹണ വീഴ്ചയിൽ റെഗുലേറ്ററി കമീഷൻ സ്വമേധയ ഇടപെട്ടാണ് പരിശോധനയും തെളിവെടുപ്പും നടത്തുന്നത്. റെഗുലേറ്ററി കമീഷൻ കോർട്ട് റൂമിലാണ് തെളിവെടുപ്പ്.
വിവിധ അപേക്ഷകളിലായി 10,000 കെ.വി.എ ആവശ്യകതക്കുള്ള വൈദ്യുതി കൊടുത്തിട്ടില്ലെന്ന കണ്ടെത്തലിലാണ് നടപടി. വൈദ്യുതി നിയമപ്രകാരം പിഴ ശിക്ഷ ഒഴിവാക്കാൻ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് റെഗുലേറ്ററി കമീഷൻ കെ.എസ്.ഇ.ബിക്ക് കത്ത് നൽകിയിരുന്നെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. നേരത്തേ തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഓഫിസിൽ റെഗുലേറ്ററി കമീഷൻ നടത്തിയ പരിശോധനയിൽ 2018 മുതലുള്ള ഹൈടെൻഷൻ കണക്ഷനുകൾ ലൈനുകളുടെ അപര്യാപ്തതയെന്ന കാരണം പറഞ്ഞ് നൽകിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഇത് ഉപഭോക്താവിന്റെ അവകാശങ്ങളുടെ ലംഘനമാണെന്നും 2003ലെ വൈദ്യുതി നിയമത്തിന്റെ പല വകുപ്പുകളുടെയും ലംഘനമാണെന്നും റെഗുലേറ്റി കമീഷൻ പുറത്തിറക്കിയ കുറിപ്പിൽ വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.