കൊച്ചി: യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് തുടരാൻ പ്രാപ്തനെന്ന് പി.പി. തങ്കച്ചൻ. എന്നാൽ, നേതൃത്വം പറഞ്ഞാൽ മാറിനിൽക്കും. പി.ജെ. കുര്യൻ വീണ്ടും രാജ്യസഭയിൽ എത്താൻ ശ്രമിക്കുന്ന സാഹചര്യത്തിൽ മുതിർന്ന നേതാക്കൾ വഴിമാറണമെന്ന ആവശ്യവുമായി കോൺഗ്രസിെല യുവനേതാക്കൾ ഉയർത്തിയ കലാപം വ്യാപിക്കുന്നതിനിടെയാണ് തങ്കച്ചൻ നിലപാട് വ്യക്തമാക്കിയത്.
കൺവീനർ സ്ഥാനത്ത് തുടരാൻ തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് തങ്കച്ചൻ പറഞ്ഞു. ഒാർമക്കുറവോ മറ്റുബുദ്ധിമുട്ടുകളോ ഇല്ല. യുവനേതാക്കളുടെ വിമർശനത്തോടുള്ള പ്രതികരണം ബന്ധപ്പെട്ട വേദികളിൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡൻറ്, യു.ഡി.എഫ് കൺവീനർ സ്ഥാനങ്ങളിലേക്ക് പറഞ്ഞുകേൾക്കുന്ന കെ. സുധാകരൻ വീട്ടിലെത്തി കണ്ടതിനുപിന്നാലെയാണ് തങ്കച്ചെൻറ പ്രതികരണം.
ഞായറാഴ്ച ഉച്ചയോടെയാണ് സുധാകരൻ പെരുമ്പാവൂരിൽ തങ്കച്ചെൻറ വീട്ടിലെത്തിയത്. രാഷ്ട്രീയ കൂടിക്കാഴ്ചയല്ലെന്നായിരുന്നു മാധ്യമപ്രവർത്തകരോട് ഇരുനേതാക്കളുടെയും പ്രതികരണം. പെരുമ്പാവൂർ വഴി പോയപ്പോൾ കാണാൻ കയറിയതേ ഉള്ളൂവെന്ന് സുധാകരൻ പറഞ്ഞു. തനിക്ക് പ്രായമായതായി തോന്നുന്നില്ലെന്നും ഏതുസ്ഥാനം കിട്ടിയാലും സ്വീകരിക്കുമെന്നും നേരേത്ത യുവാക്കളുടെ ആവശ്യത്തെ പിന്തുണച്ച സുധാകരൻ പറഞ്ഞു.കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് പിന്തുണ തേടിയാണ് സുധാകരെൻറ വരവെന്നും സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.