തിരുവനന്തപുരം: വിദേശത്തുനിന്ന് പ്രവാസികളുടെ മടങ്ങി വരവ് സംബന്ധിച്ച് കോവിഡ് ടെസ്റ്റ്, സുരക്ഷാ സംവിധാനങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ മാർഗനിർദേശങ്ങളായി. കോവിഡ് ടെസ്റ്റ് നടത്താൻ സൗകര്യമുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന പ്രവാസികൾ പരിശോധന നടത്താൻ പരമാവധി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർ എൻ 95 മാസ്‌ക്, ഫേസ് ഷീൽഡ്, കൈയ്യുറ എന്നിവക്ക് പുറമേ പി.പി.ഇ കിറ്റ് ധരിക്കണം. ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നും വരുന്നവർ എൻ 95 മാസ്കും ഫേസ് ഷീൽഡും ധരിക്കണം. യു.എ.ഇയിൽ നിന്നും വരുന്നവർക്ക് അവിടെ പരിശോധന സംവിധാനമുള്ളതിനാൽ സർട്ടിഫിക്കറ്റ് വേണം.
അവർക്കും ഫേസ് മാക്കും ഷീൽഡും കൈയുറയും നിർബന്ധമാണ്. ഒമാന്‍, ബഹ്റൈൻ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവർക്ക് എന്‍ 95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, ൈകയുറ എന്നിവ നിർബന്ധമാണ്.
കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസറും ഒപ്പം കരുതണം. ഖത്തറിൽ നിന്നും വരുന്നവർ ഇഹ്തിറാസ് എന്ന ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരായിരിക്കണം. അവർ നാട്ടിൽ നിന്നും കോവിഡ് ടെസ്റ്റിന് വിധേയരാകണം.
കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റിെൻറ കാലാവധി 72 മണിക്കൂറായിരിക്കും. ടെസ്റ്റ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതുകയും വേണം. എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രത സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യ വിഭാഗത്തിെൻറ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്‌ക്രീനിങ്ങിന് വിധേയരാകണം. രോഗലക്ഷണമുള്ളവരെ മാറ്റിനിര്‍ത്തുകയും കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു അയക്കുകയും ചെയ്യും.
വിദേശത്ത് പരിശോധനക്ക് വിധേയമാവാത്ത എല്ലാ യാത്രക്കാരും രോഗലക്ഷണമില്ലെങ്കില്‍ കൂടി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ റാപ്പിഡ് ആൻറിബോഡി ടെസ്റ്റി വിധേയമാവണം. ടെസ്റ്റില്‍ പോസിറ്റീവാകുന്നവര്‍ ആര്‍.ടി പി.സി.ആര്‍ അല്ലെങ്കില്‍ ജീന്‍ എക്‌സ്പ്രസ് അല്ലെങ്കില്‍ ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാവണം. ടെസ്റ്റ് ഫലം എന്തായാലയും എല്ലാ യാത്രികരും 14 ദിവസം നിർബന്ധമായും ക്വാറൻറീനിൽ കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.