Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗദി, കുവൈത്ത്...

സൗദി, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നും വരുന്നവർക്ക്​ പി.പി.ഇ കിറ്റ്​ നിർബന്ധം​

text_fields
bookmark_border
സൗദി, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നും വരുന്നവർക്ക്​ പി.പി.ഇ കിറ്റ്​ നിർബന്ധം​
cancel

തിരുവനന്തപുരം: വിദേശത്തുനിന്ന്​ പ്രവാസികളുടെ മടങ്ങി വരവ്​ സംബന്ധിച്ച്​ കോവിഡ്​ ടെസ്​റ്റ്​, സുരക്ഷാ സംവിധാനങ്ങൾ എന്നിവ അടിസ്​ഥാനപ്പെടുത്തിയുള്ള പുതിയ മാർഗനിർദേശങ്ങളായി. കോവിഡ്​ ടെസ്​റ്റ്​ നടത്താൻ സൗകര്യമുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന പ്രവാസികൾ പരിശോധന​ നടത്താൻ പരമാവധി ശ്രമിക്കണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സൗദി അറേബ്യ,​ കുവൈത്ത്​ എന്നീ രാജ്യങ്ങളിൽ നിന്ന്​ വരുന്നവർ എൻ 95 മാസ്​ക്​, ഫേസ്​ ഷീൽഡ്,​ കൈയ്യുറ എന്നിവക്ക്​ പുറമേ പി.പി.ഇ കിറ്റ്​ ധരിക്കണം. ഒമാൻ, ബഹ്​റൈൻ എന്നിവിടങ്ങളിൽ നിന്നും വരുന്നവർ എൻ 95 മാസ്​കും ഫേസ്​ ഷീൽഡും ധരിക്കണം. യു.എ.ഇയിൽ നിന്നും വരുന്നവർക്ക്​ അവിടെ പരിശോധന സംവിധാനമുള്ളതിനാൽ സർട്ടിഫിക്കറ്റ്​ വേണം.

അവർക്കും ഫേസ്​ മാക്കും ഷീൽഡും കൈയുറയും നിർബന്ധമാണ്​. ഒമാന്‍, ബഹ്​റൈൻ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവർക്ക്​ എന്‍ 95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, ​ൈകയുറ എന്നിവ നിർബന്ധമാണ്​.

കൈകൾ അണുവിമുക്​തമാക്കാൻ സാനിറ്റൈസറും ഒപ്പം കരുതണം. ഖത്തറിൽ നിന്നും വരുന്നവർ ഇഹ്​തിറാസ്​ എന്ന ആപ്പിൽ ഗ്രീൻ സ്​റ്റാറ്റസ്​ ഉള്ളവരായിരിക്കണം. അവർ നാട്ടിൽ നിന്നും കോവിഡ്​ ടെസ്​റ്റിന്​ വിധേയരാകണം.

കോവിഡ്​ ടെസ്​റ്റ്​ സർട്ടിഫിക്കറ്റി​​െൻറ കാലാവധി 72 മണിക്കൂറായിരിക്കും. ടെസ്​റ്റ്​ സർട്ടിഫിക്കറ്റ്​ കൈയ്യിൽ കരുതുകയും വേണം. എല്ലാ യാത്രക്കാരും കോവിഡ്​ ജാഗ്രത സൈറ്റിൽ രജിസ്​റ്റർ ചെയ്യുകയും വേണമെന്ന്​ മു​ഖ്യമന്ത്രി പറഞ്ഞു.

എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യ വിഭാഗത്തി​​െൻറ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്‌ക്രീനിങ്ങിന് വിധേയരാകണം. രോഗലക്ഷണമുള്ളവരെ മാറ്റിനിര്‍ത്തുകയും കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു അയക്കുകയും ചെയ്യും.

വിദേശത്ത് പരിശോധനക്ക്​ വിധേയമാവാത്ത എല്ലാ യാത്രക്കാരും രോഗലക്ഷണമില്ലെങ്കില്‍ കൂടി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ റാപ്പിഡ് ആൻറിബോഡി ടെസ്​റ്റി വിധേയമാവണം. ടെസ്​റ്റില്‍ പോസിറ്റീവാകുന്നവര്‍ ആര്‍.ടി പി.സി.ആര്‍ അല്ലെങ്കില്‍ ജീന്‍ എക്‌സ്പ്രസ് അല്ലെങ്കില്‍ ട്രൂനാറ്റ് ടെസ്​റ്റിന് വിധേയമാവണം. ടെസ്​റ്റ്​ ഫലം എന്തായാലയും എല്ലാ യാത്രികരും 14 ദിവസം നിർബന്ധമായും ക്വാറൻറീനിൽ കഴിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentgulf newscovid testExpat returnpravasi returnsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - ppe kit compulsory saudi and kuwait pravasis
Next Story