കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പ്രമോദ് രാമൻ 'മീഡിയവൺ' എഡിറ്ററായി ചുമതലയേറ്റു. 1990ൽ ദേശാഭിമാനി ദിനപത്രത്തിലൂടെ മാധ്യമപ്രവർത്തനം ആരംഭിച്ച പ്രമോദ് രാമൻ ഏഷ്യാനെറ്റ്, ഇന്ത്യവിഷൻ എന്നീ ചാനലുകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2006 മുതൽ മനോരമ ന്യൂസ് സീനിയർ കോഓഡിനേറ്റിങ് എഡിറ്ററാണ്.
1995ൽ ആരംഭിച്ച മലയാളത്തിലെ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിൻെറ ആദ്യ വാർത്ത ബുള്ളറ്റിൻ അവതാരകനായാണ് ദൃശ്യമാധ്യമരംഗത്തെത്തിയത്. മലയാളത്തിലെ ആദ്യ സമ്പൂർണ വാർത്തചാനലായ ഇന്ത്യവിഷനിൽ പ്രമോദ് രാമനുണ്ടായിരുന്നു. കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയായ പ്രമോദ് രാമൻ രാവണീശ്വരം ഗവ.ഹൈസ്കൂളിലും കാഞ്ഞങ്ങാട് ഗവ.കോളജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേരള പ്രസ് അക്കാദമിയിൽനിന്ന് മാധ്യമപ്രവർത്തനത്തിൽ ബിരുദം നേടി.
മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ സ്വന്തം സ്ഥാനം ഉറപ്പിച്ച കഥാകൃത്താണ്. കെ.പി. കുമാരൻ സംവിധാനം ചെയ്ത കവി എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.. ഭാര്യ ജയലക്ഷ്മി അധ്യാപികയാണ്. മകൻ: അമലേന്ദു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.