പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി. മോഹനദാസ് നിയമിതനായി

തിരുവനന്തപുരം : പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി. മോഹനദാസ് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കേരള ഹയർ ജുഡീഷ്യറിയിലെ മുൻ ജഡ്ജിയായിരുന്ന മോഹനദാസ്‌ കേരള ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറിയായും കേരള മനുഷ്യാവകാശ കcrഷൻ ആക്ടിങ് ചെയർപേഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിയമ മേഖലയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചട്ടുള്ള മോഹൻദാസിന്റെ നിയമനം പ്രവാസികളെ നിയമപരമായി ശാക്തീകരിക്കാൻ ഏറെ സഹായിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് എന്നിവർ അറിയിച്ചു

Tags:    
News Summary - Pravasi Legal Cell Kerala Chapter President P. Mohandas was appointed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.