കണ്ണൂർ: 'പ്രവാസികളെ കൊലക്കു കൊടുക്കരുത്, നമ്മൾ തന്നെയാണ് അവർ' എന്ന മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിനോടനുബന്ധിച്ച് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി അവകാശപത്രിക പ്രകാശനം ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ, കെ. സുധാകരൻ എം.പിക്ക് നൽകി നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പള്ളിപ്രം പ്രസന്നൻ, സാജിദ സജീർ എന്നിവർ സംബന്ധിച്ചു. അഴീക്കോട് മണ്ഡലം അവകാശപത്രിക പ്രകാശന ഉദ്ഘാടനം മണ്ഡലം പ്രസിഡൻറ് എൻ.എം. കോയയിൽനിന്ന് സ്വീകരിച്ച് കണ്ണൂർ ഡി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷരോസ് സജാദ്, മണ്ഡലം വൈസ് പ്രസിഡൻറ് ടി. ഇല്യാസ് എന്നിവർ പങ്കെടുത്തു.
ധർമടം മണ്ഡലംതല ഉദ്ഘാടനം പ്രവാസി ഇന്ത്യ യു.എ.ഇ വൈസ് പ്രസിഡൻറ് കെ. സകരിയ നിർവഹിച്ചു. കണയന്നൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി ട്രഷറർ എം. അബ്ദുൽ സലാം ഹാജി ഏറ്റുവാങ്ങി. എ. അഹമ്മദ് കുഞ്ഞി, കെ.വി. അഷ്റഫ്, സഫീർ കലാം എന്നിവർ സംബന്ധിച്ചു. മാടായി പഞ്ചായത്ത് അവകാശപത്രിക പ്രകാശനം വെൽഫെയർ പാർട്ടി പ്രസിഡൻറ് എ. ഹാരിസ് നിർവഹിച്ചു. ദുബൈ പ്രവാസി മുഹമ്മദ് ഗാലിബ് ഏറ്റുവാങ്ങി. പള്ളിക്കുന്ന് മേഖല അവകാശപത്രിക പ്രകാശനം കണ്ണൂർ കോർപറേഷൻ കൗൺസിലർ സി.എച്ച്. നുസറത്തിന് നൽകി മേഖല സെക്രട്ടറി കെ.പി. ശാക്കിർ നിർവഹിച്ചു. ഇരിക്കൂർ മണ്ഡലം അവകാശപത്രിക പ്രകാശനവുമായി ബന്ധപ്പെട്ട് ഭീമ ഹരജി ഒപ്പുശേഖരണം സി.കെ. മുനവിർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.