കൊച്ചി: ഒാർഡിനൻസിലൂടെ തങ്ങളെ പുറത്താക്കി പുതിയ ഭാരവാഹികളെ നിയമിച്ചതിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണനും ബോർഡ് അംഗമായിരുന്ന അജയ് തറയിലും നൽകിയ ഹരജി ൈഹകോടതി തള്ളി. മൂന്നുവർഷ കാലാവധി രണ്ടുവർഷമായി കുറച്ച് പുതിയ നിയമനം നടത്താന്‍ സര്‍ക്കാര്‍ തയാറാക്കിയ ഓര്‍ഡിനന്‍സും വിജ്ഞാപനവും റദ്ദാക്കണമെന്നും തങ്ങളെ പുനർനിയമിക്കണമെന്നും ആവശ്യപ്പെടുന്ന ഹരജിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. ഇവരെ 2015 നവംബർ 12നാണ് മൂന്നുവർഷത്തേക്ക് ബോർഡ് പ്രസിഡൻറും അംഗവുമായി നിയമിച്ചത്. ഇടതുസർക്കാർ തിരുവിതാംകൂർ കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിൽ ഭേദഗതി വരുത്തി ബോർഡിെൻറ കാലാവധി രണ്ടുവർഷമായി ചുരുക്കിയതോടെ ഹരജിക്കാർക്ക് പദവി നഷ്ടമായി. ഒാർഡിനൻസിലൂടെ ഭേദഗതി ചെയ്തത് അധികാരദുർവിനിയോഗമാണെന്നായിരുന്നു ഇവരുടെ വാദം.
എന്നാൽ, ശബരിമല സീസൺ അടുത്ത സാഹചര്യത്തിലാണ് ഒാർഡിനൻസിലൂടെ നിയമഭേദഗതി കൊണ്ടുവന്നതെന്ന് സർക്കാർ വ്യക്തമാക്കി.
ബോർഡിെൻറ കാലാവധി കുറച്ച് ഭരണസമിതി പുനഃസംഘടിപ്പിച്ചതിൽ തെറ്റില്ലെന്നായിരുന്നു ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം. ഗൂഢലക്ഷ്യത്തോടെയോ ബാഹ്യപരിഗണനയാലോ ആണ് ഭേദഗതിയെന്ന് കരുതുന്നില്ല. പുതിയ ഭാരവാഹികളെ നിയോഗിച്ച് ബോർഡിന് പുതുജീവൻ നൽകാൻ തീരുമാനിച്ചതിനെ തള്ളിപ്പറയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 13 ഹിന്ദു മന്ത്രിമാരുള്ളതിൽ ഏഴുപേർ മാത്രം അംഗീകരിച്ച രണ്ടുപേരെയാണ് നാമനിർദേശം നടത്തിയതെന്നും പുതിയ പ്രസിഡൻറിെനയും അംഗത്തെയും തുടരാൻ അനുവദിക്കരുതെന്നുമാവശ്യപ്പെട്ട് രാഹുൽ ഇൗശ്വർ നൽകിയ ഹരജിയും കോടതി തള്ളി. നവംബർ 14ന് മന്ത്രിസഭയിലെ ഹിന്ദുക്കളായ ഏഴ് അംഗങ്ങൾ രണ്ടുപേരെ ശിപാർശ ചെയ്തെങ്കിലും അന്ന് പെങ്കടുക്കാൻ കഴിയാതിരുന്ന മറ്റ് ആറുപേർകൂടി ചേർന്ന തൊട്ടടുത്ത ദിവസം എല്ലാവരും ചേർന്ന് നടപടി ശരിെവച്ചതായി കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, പ്രസിഡൻറിനെ നിയമിച്ച വിജ്ഞാപനം ആദ്യവും ഇദ്ദേഹമടക്കം രണ്ട് അംഗങ്ങളുടെ നിയമന വിജ്ഞാപനം പിന്നീടുമാണുള്ളതെന്നുമായിരുന്നു ഹരജിക്കാരെൻറ വാദം.
എന്നാൽ, അച്ചടിപ്പിശകാണ് ഇതെന്ന് വ്യക്തമാക്കി തിരുത്തി വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചത് േകാടതി എടുത്തുപറഞ്ഞു. അംഗങ്ങളെ നിയമിക്കുംമുമ്പ് പ്രസിഡൻറിനെ നിയമിച്ചു എന്നത് പുതിയ അംഗങ്ങളെ ഒഴിവാക്കാൻ മതിയായ കാരണമല്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.