തൃശ്ശൂർ: നെഗറ്റീവ് എനർജി മാറാൻ സർക്കാർ ഓഫീസിൽ പ്രാർഥന നടത്തിയ സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. തൃശ്ശൂർ ജില്ല ശിശു സംരക്ഷണ ഓഫീസർ കെ.എം. ബിന്ദുവിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
കൂടാതെ, സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ജീവനക്കാരിൽ ഒരാളുടെ പരാതിയിലാണ് അന്വേഷണം നടന്നത്.
സെപ്റ്റംബർ 29നാണ് ജില്ല ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ പ്രാർഥന നടന്നത്. വൈകീട്ട് നാലരയോടെ പ്രാർഥനയിൽ പങ്കെടുക്കാൻ ഓഫീസർ ആവശ്യപ്പെടുകയായിരുന്നു. ഓഫീസിലുള്ള ചൈൽഡ് ലൈൻ പ്രവർത്തകർക്കും പ്രാർഥനയിൽ പങ്കെടുക്കേണ്ടി വന്നു. ജീവനക്കാരിൽ ഒരാൾ ളോഹയും ബൈബിളുമായെത്തി പ്രാർഥനക്ക് നേതൃത്വം നൽകി.
ഓഫീസർ ഒഴികെയുള്ള ജീവനക്കാരെല്ലാം കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിനാൽ ഉന്നത ഉദ്യോഗസ്ഥന്‍റെ നിർദേശം അനുസരിക്കേണ്ടി വന്നു. ഓഫീസിൽ നെഗറ്റീവ് എനർജിയുണ്ടെന്ന പരാതി നിരന്തരം ഉയർന്നിരുന്നു. ഇതാണ് പ്രാർഥന നടത്തുന്നതിലേക്ക് വഴിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.