മലപ്പുറം: മഅ്ദിന്‍ അക്കാദമി റമദാന് ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിച്ച പ്രാർഥന സമ്മേളനം തുടങ്ങി. കോവിഡ് പശ്ചാത്തലത്തിൽ ഓണ്‍ലൈനായാണ് സമ്മേളനം സംഘടിപ്പിച്ചത്. അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമസ്ത പ്രസിഡൻറ് ഇ. സുലൈമാന്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ ചെയര്മാന് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാര്‍ഥനയും നിര്‍വഹിച്ചു. പണ്ഡിതന് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ഹളര്‍മൗത്ത് മുഖ്യാതിഥിയായി.
സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി (മലേഷ്യ) പ്രാരംഭ പ്രാർഥന നിര്‍വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന് ബുഖാരി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.