നെടുമ്പാശ്ശേരി: മൂടൽ മഞ്ഞിനെത്തുടർന്ന് നെടുമ്പാശ്ശേരിയിലേക്ക് വഴിതിരിച്ചുവിട്ട വിമാനത്തിലെ യാത്രക്കാർക്ക് യഥാസമയം ഭക്ഷണം നൽകാതെ വിമാനക്കമ്പനി. പുലർച്ച 3.45ന് നെടുമ്പാശ്ശേരിയിലിറങ്ങിയ എയർ ഇന്ത്യ വിമാനത്തിൽ കുഞ്ഞുങ്ങളും ഗർഭിണികളുമുണ്ടായിരുന്നു. യാത്രക്കാർ ബഹളമുണ്ടാക്കിയപ്പോൾ മാത്രമാണ് എട്ടരയോടെ ഇവരെ വിമാനത്തിൽനിന്ന് ഇറക്കി സുരക്ഷഹാളിൽ ഇരുത്തിയത്. അതുവരെ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ലഘുഭക്ഷണംപോലും നൽകിയില്ല.
വിമാനം തിരിച്ചുപോകാൻ മൂന്ന് മണിക്കൂറിലേറെ താമസമുണ്ടെങ്കിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ ഹോട്ടൽ സൗകര്യമൊരുക്കണമെന്ന നിർദേശമുള്ളപ്പോഴാണ് ഈ അനാസ്ഥ. പൈലറ്റിന് തുടർച്ചയായി നിശ്ചിത സമയം വരെ മാത്രമേ വിമാനം പറത്താൻ വ്യവസ്ഥയുള്ളൂ. അങ്ങനെവരുമ്പോൾ വിമാനം പുറപ്പെടാൻ ഒട്ടേറെ സമയം വേണ്ടിവരും. എന്നാലും വിമാനം ഉടൻ പുറപ്പെടുമെന്ന് പറഞ്ഞ് യാത്രക്കാരെ വലക്കുന്നത് നെടുമ്പാശ്ശേരിയിൽ പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.