ആറ്റിങ്ങല്‍: സമൂഹത്തിെൻറ സാംസ്‌കാരികരംഗത്തിന് വലിയ സംഭാവനകള്‍ നല്‍കിയവരുടെ സ്മരണകളെ ആദരിക്കുന്നുണ്ടോ എന്നതാണ് ജനതയുടെ സാംസ്‌കാരികനിലവാരം നിശ്ചയിക്കാനുള്ള ഉരകല്ലെന്നും അതുവെച്ച് നോക്കുമ്പോള്‍ മങ്ങിപ്പോകുന്നതായിക്കൂട ജനങ്ങളുടെയും സര്‍ക്കാറുകളുടെയും ഇടപെടലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ചിറയിന്‍കീഴില്‍ പ്രേംനസീര്‍ സ്മാരക സാംസ്‌കാരിക സമുച്ചയത്തിെൻറ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം മുഖങ്ങളുള്ള നായകന്‍ എന്ന വിശേഷണം നേടിയ പ്രേംനസീര്‍ വ്യത്യസ്ത ഭാഷാചിത്രങ്ങളിലൂടെ താരപദവി നേടിയ വ്യക്തിയാണ്. പ്രേംനസീര്‍ സ്മാരകം വൈകിയത് വേദനിപ്പിക്കുന്ന വീഴ്ചയാണ്. അതിവിടെ തിരുത്തപ്പെടുകയാെണന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഡീന, അക്കാദമി ചെയര്‍മാന്‍ കമല്‍, ആനത്തലവട്ടം ആനന്ദന്‍, അഡ്വ.ആര്‍. ശ്രീകണ്ഠന്‍നായര്‍, എസ്.വി. അനിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.