ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിെൻറ ഭാഗമായുള്ള പൊലീസ് മെഡലുകൾ കേരള പൊലീസിലെ 10 പേർക്ക് ലഭിച്ചു. ഇൻറലിജൻസ് എ.ഡി.ജി.പി ടി.കെ വിനോദ് കുമാർ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായി. സ്‌തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡൽ ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരി, തിരുവനന്തപുരം പൊലീസ് ട്രെയ്‌നിങ് കോളേജ് എസ്.പി കെ.എൽ ജോണിക്കുട്ടി, പട്ടം കെ.പി.എസ്.സി വിജിലൻസ് എസ്.പി എൻ.രാജേഷ്, എം.എസ്.പി മലപ്പുറം ഡെപ്യൂട്ടി കമാൻഡൻറ് ബി. അജിത്കുമാർ, കോഴിക്കോട് അഡിഷണൽ ഡെപ്യൂട്ടി കമീഷണർ കെ.പി അബ്ദുൽ റസാഖ്, കാസർകോട് സ്പെഷൽ മൊബൈൽ സ്ക്വാഡ് പൊലീസ് സ്‌റ്റേഷൻ ഡെപ്യൂട്ടി സൂപ്രണ്ട് കെ. ഹരീഷ് ചന്ദ്ര നായ്‌ക്, കരുനാഗപ്പള്ളി എസ്.ഐ, എസ്. മഞ്ജുലാൽ, വൈക്കം എസ്.ഐ (ജി.ആർ),കെ.നാസർ, മലപ്പുറം സീനിയർ പൊലീസ് ഓഫീസർ കെ.വത്സല എന്നിവർക്ക് ലഭിച്ചു.
സി.ബി.ഐയിൽ സ്തുത്യർഹ്യത്ത ിനുള്ള മെഡൽ കൊച്ചി യൂനിറ്റിലെ ഡിവൈ.എസ്.പി ദേവരാജ് വക്കട, ഹെഡ്കോൺസ്റ്റബിൾ പ്രസാദ് തങ്കപ്പൻ, ബാംഗ്ലൂർ യൂനിറ്റിലെ ഹെഡ്കോൺസ്റ്റബിൾ കെ.കെ ശശി, ഗാസിയാബാദ് യൂനിറ്റിലെ ഹെഡ്കോൺസ്റ്റബിൾ എ. ദാമോദരൻ എന്നിവർക്കും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് ഹിമാചൽ പ്രദേശ് ഷിംലയിലെ സി.ഐ.ഡി എ.ഡി.ജി.പി എൻ.വേണുഗോപാലും അർഹരായി.
സി.ആർ.പി.എഫിൽ രാജസ്ഥാനിലെ മൗണ്ട് അബുവിൽ ഡെപ്യൂട്ടി എസ്.ഐ ആയ കെ.തോമസ് ജോബിന് വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചു, ഡൽഹി പൊലീസിലെ എസ്.ഐ കെ.സന്ദേശ് ധീരതക്കുള്ള പൊലീസ് മെഡലിന് അർഹനായി. സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡലിന് ചെന്നൈ സ്‌പെഷൽ ബ്രാഞ്ചിലെ ആർ. കരുണാകരൻ, ബി.എസ്.എഫിൽ ബാംഗ്ലൂർ എസ്.ഐ കെ.എൻ. കേശവൻകുട്ടി നായർ, ആഭ്യന്തരമന്ത്രാലയത്തിൽ സുനിൽകുമാർ നാരായണൻ ( തിരുവനന്തപുരം), എൻ.ഐ.എയിൽ പി.കെ ഉത്തമൻ (ഡൽഹി), റെയിൽവെയിൽ സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ കെ.കെ അഷ്‌റഫ് (മുംൈബ), ഹോംഗാർഡ് ആൻഡ് സിവിൽ ഡിഫൻസ് വിഭാഗത്തിൽ മെഡൽ ആൻഡമാൻ നിക്കോബാറിൽ സേവനം ചെയ്യുന്ന അന്നക്കുട്ടി തോമസ് എന്നിവർക്കും ലഭിച്ചു.
ന്യൂഡൽഹി: റിപ്പബ്ലിക് ദിനം പ്രമാണിച്ച് ജയിൽ ഉദ്യോഗസ്ഥർക്കുള്ള രാഷ്ട്രപതിയുടെ മെഡലുകൾക്ക് കേരളത്തിൽനിന്ന് അഞ്ചുപേർ അർഹരായി. ജെ. സജികുമാർ (അസി. സൂപ്രണ്ട് ഗ്രേഡ് 2), എം.വി. തോമസ് (ഡെപ്യൂട്ടി സൂപ്രണ്ട്) എന്നിവർക്ക് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. മധ്യമേഖല ജയിൽ ഡി.ഐ.ജി സാം തങ്കയ്യൻ, അസി. സൂപ്രണ്ട് (ഗ്രേഡ് 2) കെ. ആൻറണി, ഡെപ്യൂട്ടി സൂപ്രണ്ട് ടി.കെ. ജനാർദനൻ നമ്പ്യാർ എന്നിവർ സ്തുത്യർഹ സേവന മെഡലിനും അർഹരായി.
ന്യൂഡൽഹി: ഫയർ സർവിസ് മെഡലുകൾക്ക് കേരളത്തിൽനിന്നു മൂന്ന് ഉദ്യോഗസ്ഥർ അർഹരായി. വിശിഷ്ട സേവന മെഡൽ അസിസ്റ്റൻറ് സ്‌റ്റേഷൻ ഓഫിസർ ടി.എ. ജോർജിനും സ്തുത്യർഹ സേവന മെഡൽ റീജനൽ ഫയർ ഓഫിസർ കെ. അബ്ദുൽ റഷീദ്, സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർ പി. നാസർ എന്നിവർക്കും ലഭിച്ചു.
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ധീരതക്കുള്ള ബഹുമതി അഞ്ചു മലയാളികള്‍ക്ക്. മുഹമ്മദ് മുഹ്സിൻ മരണാനന്തര ബഹുമതിയായി സർവോത്തം ജീവന്‍ രക്ഷാ പതക് പുരസ്കാരത്തിന് അര്‍ഹനായി. അരുൺ തോമസ്, റോജിൻ റോബേർട്ട്, ഷിജു പി. ഗോപി, എസ്.വി. ജോസ് എന്നിവർ ജീവൻ രക്ഷാ പതക് ബഹുമതിക്കും അർഹരായി.
പുൽവാമ ഭീകരാക്രമണം തടയുന്നതിനിടെ വീരമൃത്യുവരിച്ച സി.ആർ.പി.എഫ് എ.എസ്.ഐ മോഹൻലാലിനും മാവോയിസ്റ്റ് ആക്രമണത്തിനിടെ വീരമൃത്യുവരിച്ച ജാർഖണ്ഡിലെ എ.എസ്.ഐ ബനുവ ഉറാവിനുമാണ് മരണാനന്തരബഹുമതിയായി ധീരതക്കുള്ള രാഷ്ട്രപപതിയുടെ പൊലീസ് മെഡൽ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.