രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കേരളത്തിൽനിന്ന് മുർമുവിന് വോട്ട് മറിഞ്ഞു!

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വോട്ട് മറിഞ്ഞു!. എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിന് ഒരു എം.എൽ.എയുടെ വോട്ടാണ് അപ്രതീക്ഷിതമായി ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹക്ക് കേരളത്തിൽനിന്ന് മുഴുവൻ വോട്ടും ലഭിക്കുമെന്ന് ഉറപ്പിച്ചപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് വോട്ട് മറിച്ചിൽ. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ പിന്തുണയാണ് യശ്വന്ത് സിൻഹക്ക് ലഭിച്ചത്. ഈ വോട്ട് അബദ്ധത്തിൽ വീണതാണോ മറിച്ചു കുത്തിയതാണോ എന്നതിൽ ചര്‍ച്ചകൾ തുടങ്ങിക്കഴിഞ്ഞു.


അറുപത് ശതമാനത്തിലേറെ വോട്ടുകൾ നേടിയാണ് മുര്‍മുവിന്റെ വിജയം. 6.76 ലക്ഷം വോട്ടുമൂല്യമാണ് അവർ നേടിയത്. 3.70 ലക്ഷം ആണ് യശ്വന്ത് സിൻഹക്ക് ലഭിച്ചത്. 3.65 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ പ്രതിപക്ഷ സ്ഥാനാർഥി നേടിയത്.

Tags:    
News Summary - Presidential election: Murmu got vote from Kerala!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.