സ്ത്യു​ത്യ​ര്‍ഹ സേ​വ​ന​ത്തി​നുള്ള രാ​ഷ്ട്ര​പ​തി​യു​ടെ പൊലീസ് മെ​ഡ​ലി​ന് അർഹരായവർ: 1. ഐ.​ജി നാ​ഗ​രാ​ജു ച​ക്കി​ലം 2. എ​സ്.​പി​മാ​രാ​യ ബി. ​കൃ​ഷ്ണ​കു​മാ​ര്‍ 3. ജ​യ​ശ​ങ്ക​ര്‍ ആ​ര്‍ . ഡി​വൈ.​എ​സ്.​പി​മാ​രാ​യ 4. കെ.​എ​ച്ച്. മു​ഹ​മ്മ​ദ് ക​ബീ​ര്‍ റാ​വു​ത്ത​ര്‍ 5. കെ.​ആ​ര്‍. വേ​ണു​ഗോ​പാ​ല​ന്‍ 6. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എം.​കെ ഡെ​പ്യൂ​ട്ടി ക​മാ​ന്‍ഡ​ന്‍റ് 7. ടി.​പി. ശ്യാം​സു​ന്ദ​ര്‍ സ​ബ്​ ഇ​ന്‍സ്പെ​ക്ട​ര്‍ 8 സാ​ജ​ന്‍ കെ. ​ജോ​ര്‍ജ് അ​സി. സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ 9. ശ​ശി​കു​മാ​ര്‍ എ​ല്‍ 10. ഷീ​ബ എ.​കെ. ഫ​യ​ർ ആ​ൻ​ഡ് ​െറ​സ്ക്യൂ വി​ഭാ​ഗ​ത്തി​ൽ രാഷ്ട്രപതിയുടെ വി​ശി​ഷ്ട സേ​വ​ന മെ​ഡ​ൽ നേടിയ 11. ടി. ​വി​നോ​ദ് കു​മാ​ർ, 12. എ. ​സ​തീ​വ് കു​മാ​ർ. സ്തുത്യർഹ സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ൽ നേടിയ 13. എ​സ്. സ​നി​ൽ​ലാ​ൽ, 14. പി.​കെ രാ​മ​ൻ​കു​ട്ടി, 15. കെ.​വി. അ​ശോ​ക​ൻ

ന്യൂഡൽഹി, തി​രു​വ​ന​ന്ത​പു​രം: സ്ത്യു​ത്യ​ര്‍ഹ സേ​വ​ന​ത്തി​നും വി​ശി​ഷ്ട​സേ​വ​ന​ത്തി​നു​മു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ലി​ന് കേ​ര​ള​ത്തി​ല്‍നി​ന്ന് 18 പേ​ർ അ​ർ​ഹ​രാ​യി. പൊ​ലീ​സി​ൽ നി​ന്ന് 10 പേ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ൽ​നി​ന്ന് അ​ഞ്ചു​പേ​രും ജ​യി​ൽ​വ​കു​പ്പി​ൽ​നി​ന്ന് മൂ​ന്നു​പേ​രു​മാ​ണ് മെ​ഡ​ൽ നേ​ടി​യ​ത്.

ഐ.​ജി നാ​ഗ​രാ​ജു ച​ക്കി​ലം, എ​സ്.​പി​മാ​രാ​യ ബി. ​കൃ​ഷ്ണ​കു​മാ​ര്‍, ജ​യ​ശ​ങ്ക​ര്‍ ആ​ര്‍., ഡി​വൈ.​എ​സ്.​പി​മാ​രാ​യ കെ.​എ​ച്ച്. മു​ഹ​മ്മ​ദ് ക​ബീ​ര്‍ റാ​വു​ത്ത​ര്‍, കെ.​ആ​ര്‍. വേ​ണു​ഗോ​പാ​ല​ന്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എം.​കെ, ഡെ​പ്യൂ​ട്ടി ക​മാ​ന്‍ഡ​ന്‍റ് ടി.​പി. ശ്യാം​സു​ന്ദ​ര്‍, സ​ബ്​ ഇ​ന്‍സ്പെ​ക്ട​ര്‍ സാ​ജ​ന്‍ കെ. ​ജോ​ര്‍ജ്, അ​സി. സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ ശ​ശി​കു​മാ​ര്‍ എ​ല്‍., ഷീ​ബ എ.​കെ എ​ന്നി​വ​ര്‍ക്കാ​ണ് സ്തു​ത്യ​ര്‍ഹ​സേ​വ​ന​ത്തി​നു​ള​ള രാ​ഷ്ട്ര​പ​തി​യു​ടെ പൊ​ലീ​സ് മെ​ഡ​ല്‍.ഐ.​ജി നാ​ഗ​രാ​ജു ച​ക്കി​ലം കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റാ​ണ്. സി.​ബി.​ഐ​യി​ല്‍ ഡി.​ഐ.​ജി​യാ​യി ജോ​ലി ചെ​യ്യ​വെ ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ലെ വി​വി​ധ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച് തെ​ളി​യി​ച്ചു. ബി. ​കൃ​ഷ്ണ​കു​മാ​ര്‍ ഇ​ന്‍റേ​ണ​ല്‍ സെ​ക്യൂ​രി​റ്റി എ​സ്.​പി​യാ​ണ്. വി​ജി​ല​ന്‍സ് ആ​ൻ​ഡ്​​ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ സ​തേ​ണ്‍ റേ​ഞ്ച് എ​സ്.​പി​യാ​ണ് ജ​യ​ശ​ങ്ക​ര്‍ ആ​ര്‍. ഇ​ടു​ക്കി അ​ഡീ​ഷ​ന​ല്‍ എ​സ്.​പി​യാ​ണ്​ കെ.​എ​ച്ച്. മു​ഹ​മ്മ​ദ് ക​ബീ​ര്‍ റാ​വു​ത്ത​ര്‍. കെ.​ആ​ര്‍. വേ​ണു​ഗോ​പാ​ല​ന്‍ നി​ല​വി​ല്‍ കൊ​ച്ചി​ന്‍ ഷി​പ്​​യാ​ര്‍ഡി​ല്‍ ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ വി​ജി​ല​ന്‍സ് ഓ​ഫി​സ​റാ​യി ജോ​ലി​ചെ​യ്യു​ന്നു. തൃ​ശൂ​ര്‍ സി​റ്റി സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​സി. ക​മീ​ഷ​ണ​റാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എം.​കെ. കെ.​എ.​പി നാ​ലാം ബ​റ്റാ​ലി​യ​നി​ല്‍ ഡെ​പ്യൂ​ട്ടി ക​മാ​ന്‍ഡ​ന്‍റാ​ണ് ടി.​പി. ശ്യാം ​സു​ന്ദ​ര്‍. സ​ബ്​ ഇ​ന്‍സ്പെ​ക്ട​റാ​യ സാ​ജ​ന്‍ കെ.​ജോ​ര്‍ജ് എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ല സ്പെ​ഷ​ല്‍ ബ്രാ​ഞ്ചി​ല്‍ ജോ​ലി ചെ​യ്യു​ന്നു. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍സ്പെ​ക്ട​റാ​യ ശ​ശി​കു​മാ​ര്‍ എ​ല്‍. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍സ് ആ​ൻ​ഡ്​ ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ​യി​ല്‍ ജോ​ലി​ചെ​യ്യു​ന്നു. പു​തു​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​സി. സ​ബ്​ ഇ​ന്‍സ്പെ​ക്ട​റാ​ണ് ഷീ​ബ എ.​കെ.

ഫ​യ​ർ ആ​ൻ​ഡ് ​െറ​സ്ക്യൂ വി​ഭാ​ഗ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് ​െറ​സ്ക്യൂ ഓ​ഫി​സ​ർ ടി. ​വി​നോ​ദ് കു​മാ​ർ, എ. ​സ​തീ​വ് കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് വി​ശി​ഷ്ട സേ​വ​ന മെ​ഡ​ൽ. കെ.​വി. അ​ശോ​ക​ൻ (റി​ട്ട. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ), സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് ​െറ​സ്ക്യൂ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്. സ​നി​ൽ​ലാ​ൽ, പി.​കെ രാ​മ​ൻ​കു​ട്ടി എ​ന്നി​വ​ർ​ക്കാ​ണ് സ്തുത്യർഹ സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ൽ. 2020 ഒ​ക്ടോ​ബ​ർ 23ന് ​പ​മ്പാ​ന​ദി​യി​ൽ കാ​ണാ​താ​യ ആ​ൾ​ക്കു​വേ​ണ്ടി തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ശ​ര​ത് ഡി​ങ്കി ബോ​ട്ട്​ മ​റി​ഞ്ഞ് മ​രി​ച്ച​ത്.

സ്‌​തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള രാ​ഷ്‌​ട്ര​പ​തി​യു​ടെ ക​റ​ക്‌​ഷ​ണ​ൽ മെ​ഡ​ലി​ന്‌ മൂ​ന്ന്‌ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ർ​ഹ​രാ​യി. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ ജോ​യ​ന്‍റ് സൂ​പ്ര​ണ്ട്‌ എ​ൻ. ര​വീ​ന്ദ്ര​ൻ, കോ​ഴി​ക്കോ​ട്‌ ജി​ല്ല ജ​യി​ൽ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്​ എ.​കെ. സു​രേ​ഷ്‌, പാ​ല​ക്കാ​ട്‌ ജി​ല്ല ജ​യി​ൽ അ​സി. സൂ​പ്ര​ണ്ട്‌ ഗ്രേ​ഡ്​ വ​ൺ പി.​എ​സ്‌. മി​നി​മോ​ൾ എ​ന്നീ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ്‌ മെ​ഡ​ൽ.

Tags:    
News Summary - President's Medal for 19 from Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.