കേരളത്തില്‍നിന്ന് 19 പേര്‍ക്ക് രാഷ്ട്രപതിയുടെ മെഡല്‍
text_fieldsന്യൂഡൽഹി, തിരുവനന്തപുരം: സ്ത്യുത്യര്‍ഹ സേവനത്തിനും വിശിഷ്ടസേവനത്തിനുമുള്ള രാഷ്ട്രപതിയുടെ മെഡലിന് കേരളത്തില്‍നിന്ന് 18 പേർ അർഹരായി. പൊലീസിൽ നിന്ന് 10 പേരും അഗ്നിരക്ഷാസേനയിൽനിന്ന് അഞ്ചുപേരും ജയിൽവകുപ്പിൽനിന്ന് മൂന്നുപേരുമാണ് മെഡൽ നേടിയത്.
ഐ.ജി നാഗരാജു ചക്കിലം, എസ്.പിമാരായ ബി. കൃഷ്ണകുമാര്‍, ജയശങ്കര്‍ ആര്., ഡിവൈ.എസ്.പിമാരായ കെ.എച്ച്. മുഹമ്മദ് കബീര്‍ റാവുത്തര്‍, കെ.ആര്. വേണുഗോപാലന്‍, ഗോപാലകൃഷ്ണന് എം.കെ, ഡെപ്യൂട്ടി കമാന്‍ഡന്റ് ടി.പി. ശ്യാംസുന്ദര്‍, സബ് ഇന്‍സ്പെക്ടര്‍ സാജന് കെ. ജോര്‍ജ്, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ ശശികുമാര്‍ എല്‍., ഷീബ എ.കെ എന്നിവര്‍ക്കാണ് സ്തുത്യര്‍ഹസേവനത്തിനുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍.ഐ.ജി നാഗരാജു ചക്കിലം കൊച്ചി സിറ്റി പൊലീസ് കമീഷണറാണ്. സി.ബി.ഐയില്‍ ഡി.ഐ.ജിയായി ജോലി ചെയ്യവെ ബാങ്കിങ് മേഖലയിലെ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് തെളിയിച്ചു. ബി. കൃഷ്ണകുമാര്‍ ഇന്റേണല്‍ സെക്യൂരിറ്റി എസ്.പിയാണ്. വിജിലന്‍സ് ആൻഡ്ആന്റി കറപ്ഷന്‍ ബ്യൂറോ സതേണ്‍ റേഞ്ച് എസ്.പിയാണ് ജയശങ്കര്‍ ആര്. ഇടുക്കി അഡീഷനല്‍ എസ്.പിയാണ് കെ.എച്ച്. മുഹമ്മദ് കബീര്‍ റാവുത്തര്‍. കെ.ആര്. വേണുഗോപാലന്‍ നിലവില്‍ കൊച്ചിന് ഷിപ്യാര്ഡില് ഡെപ്യൂട്ടേഷനില്‍ വിജിലന്‍സ് ഓഫിസറായി ജോലിചെയ്യുന്നു. തൃശൂര്‍ സിറ്റി സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണറാണ് ഗോപാലകൃഷ്ണന് എം.കെ. കെ.എ.പി നാലാം ബറ്റാലിയനില്‍ ഡെപ്യൂട്ടി കമാന്‍ഡന്റാണ് ടി.പി. ശ്യാം സുന്ദര്‍. സബ് ഇന്‍സ്പെക്ടറായ സാജന് കെ.ജോര്‍ജ് എറണാകുളം റൂറല്‍ ജില്ല സ്പെഷല്‍ ബ്രാഞ്ചില്‍ ജോലി ചെയ്യുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ ശശികുമാര്‍ എല്‍. തിരുവനന്തപുരം വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ജോലിചെയ്യുന്നു. പുതുക്കാട് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇന്‍സ്പെക്ടറാണ് ഷീബ എ.കെ.
ഫയർ ആൻഡ് െറസ്ക്യൂ വിഭാഗത്തിൽ സീനിയർ ഫയർ ആൻഡ് െറസ്ക്യൂ ഓഫിസർ ടി. വിനോദ് കുമാർ, എ. സതീവ് കുമാർ എന്നിവർക്കാണ് വിശിഷ്ട സേവന മെഡൽ. കെ.വി. അശോകൻ (റിട്ട. സ്റ്റേഷൻ ഓഫിസർ), സീനിയർ ഫയർ ആൻഡ് െറസ്ക്യൂ ഉദ്യോഗസ്ഥരായ എസ്. സനിൽലാൽ, പി.കെ രാമൻകുട്ടി എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ. 2020 ഒക്ടോബർ 23ന് പമ്പാനദിയിൽ കാണാതായ ആൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിയായ ശരത് ഡിങ്കി ബോട്ട് മറിഞ്ഞ് മരിച്ചത്.
സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ കറക്ഷണൽ മെഡലിന് മൂന്ന് ജയിൽ ഉദ്യോഗസ്ഥർ അർഹരായി. വിയ്യൂർ സെൻട്രൽ ജയിൽ ജോയന്റ് സൂപ്രണ്ട് എൻ. രവീന്ദ്രൻ, കോഴിക്കോട് ജില്ല ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് എ.കെ. സുരേഷ്, പാലക്കാട് ജില്ല ജയിൽ അസി. സൂപ്രണ്ട് ഗ്രേഡ് വൺ പി.എസ്. മിനിമോൾ എന്നീ ജയിൽ ഉദ്യോഗസ്ഥർക്കാണ് മെഡൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.