തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കിയതോടെ ഹോട്ടലിലെ ഭക്ഷണവില കുറയുകയാണ് വേണ്ടതെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക്. വില വർധിപ്പിച്ചതായി പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഉദാഹരണസഹിതമാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ‘75 ലക്ഷം രൂപവരെ വിറ്റുവരവുള്ള, എ.സിയല്ലാത്ത ഹോട്ടലിൽ നിലവിൽ 75 രൂപയാണ് വെജിറ്റേറിയൻ ഉൗണിനെന്ന് വിചാരിക്കുക. അസംസ്കൃതസാധനത്തിന് 35 രൂപ വിലയാകും. അതിന് 2.45 രൂപ നികുതിവരും. പാചകവാതകം അടക്കമുള്ളവക്ക് 3.50 രൂപ ചെലവാകും. 0.50 രൂപ നികുതി. നിലവിലെ വാറ്റ് കോമ്പൗണ്ടിങ് നികുതി 0.50 രൂപയാണ്. ആകെ നൽകിയ നികുതി 3.45 രൂപയാണ്. നികുതി ഒഴിവാക്കിയാലുള്ള വില 71.55 രൂപ.
ജി.എസ്.ടി നിരക്ക് അഞ്ച് ശതമാനം വന്നാൽ ഉൗണിന് 75.13 രൂപ മാത്രമേ ആകുകയുള്ളൂ. വില വർധനയില്ല’ -മന്ത്രി വിശദീകരിച്ചു. എ.സി റസ്റ്റാറൻറിലായാൽ നികുതി 7.95 രൂപ നിലവിൽ നൽകുന്നുണ്ട്. അതോടെ നികുതിയില്ലാത്ത വില 67.06 രൂപയാണ്. അഞ്ച് ശതമാനം ജി.എസ്.ടി ചേർത്താൽ വില 70.40 രൂപയായി കുറയും. 75 ലക്ഷത്തിന് മുകളിൽ വിറ്റുവരുള്ള എ.സി അല്ലാത്ത ഹോട്ടലിൽ ഉൗണിന് 80.14 രൂപയും എ.സി ഹോട്ടലിൽ 79.70 രൂപയായും വർധിക്കും.
12, 18 ശതമാനം നികുതിനിരക്കുകൾ െവച്ചാണിത്. എ.സി അല്ലാത്ത ഹോട്ടലിൽ 350 രൂപ വിലയുള്ള കോഴി വിഭവത്തിന് 36 രൂപ നിലവിൽ നികുതിയുണ്ട്. ഇത് കിഴിച്ചാൽ 314 രൂപയാണ് വില. അഞ്ച് ശതമാനം ജി.എസ്.ടി പ്രകാരം 339.70 രൂപയായി വില കുറയുകയാണ് ജി.എസ്.ടിയിൽ വേണ്ടത്. എ.സി ഹോട്ടലിലായാൽ ഇത് 308.70 രൂപയായി കുറയണം. 75 ലക്ഷത്തിന് മുകളിലെ നോൺ എ.സി ഹോട്ടലിൽ 12 ശതമാനം നികുതിെവച്ച് ഇത് 351.68 രൂപയായും എ.സി റസ്റ്റാറൻറിൽ 18 ശതമാനം നികുതിെവച്ച് 346.92 രൂപയായുമായി താഴുകയാണ് വേണ്ടത്.
ആകെ നികുതിക്ക് കിട്ടുന്ന െക്രഡിറ്റും ബിസിനസ് ആവശ്യത്തിന് ജി.എസ്.ടി കാലത്ത് വാങ്ങുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും ചുമത്തുന്ന നികുതിക്ക് കിട്ടുന്ന െക്രഡിറ്റും പരിഗണിക്കണം. കെട്ടിടവാടക, വാഹനവാടക, പരസ്യചെലവുകൾ, ടെലിഫോൺ, വാങ്ങുന്ന അടുക്കള സാമഗ്രികൾ, അറ്റകുറ്റപ്പണി, ഒാഡിറ്റ് ഫീസ് തുടങ്ങിയവക്ക് െക്രഡിറ്റ് ലഭിക്കും. ഇതുകൂടി നോക്കിയാൽ വിൽപനവില മേൽപറഞ്ഞ വിലയിലും കുറച്ച് മാത്രമേ നിശ്ചയിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം ജി.എസ്.ടിയിലെ വിരുദ്ധ ലാഭവകുപ്പ് പ്രകാരം നടപടിക്ക് വിേധയമാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.