കോട്ടയം: പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയവരുടെ എണ്ണം വെട്ടിക്കുറച്ചും ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ചും യുവതിയ ലൈംഗികമായി പീഡിപ്പിച്ച ഒാർത്തഡോക്സ് സഭ വൈദികരുെട അറസ്റ്റ് വൈകിപ്പിക്കുന്നതായി ആക്ഷേപം. യുവതിയുടെ പരാതി വിശദമായി പരിശോധിച്ചും ദിവസങ്ങൾ നീണ്ട മൊഴിയെടുപ്പിന് ശേഷവും നാല് വൈദികർക്കെതിരെ ക്രൈംബ്രാഞ്ച്കേസെടുത്തെങ്കിലും ഇപ്പോൾ പ്രതിപ്പട്ടികയിൽ മൂന്നുപേരേയുള്ളൂ. ഒരാളെ ഒഴിവാക്കിയതിനും ജാമ്യാപേക്ഷ സമർപ്പിക്കാൻ സമയം നൽകിയതിനും പിന്നിൽ സഭ ഇടപെടൽ ഉണ്ടെന്നാണ് ആക്ഷേപം. ഉന്നതതല രാഷ്ട്രീയ ഇടപെടലും ഉണ്ടത്രെ. ജാമ്യാപേക്ഷയിൽ തീരുമാനം വരും വരെ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം എന്നാണ് വിവരം.
കേസിൽ ഇടപെടില്ലെന്ന് സഭ നേതൃത്വം ആവർത്തിക്കുേമ്പാഴും വൈദികരെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ പ്രകടമായത്.െഎ.ജി സഭ ആസ്ഥാനത്തെത്തിയതും സംശയത്തിെൻറ നിഴലിലായിരിക്കുകയാണ്. നിയമനടപടികളുമായി മുന്നോട്ട് പോകാമെന്ന് സഭനേതൃത്വം അറിയിച്ചെന്നായിരുന്നു സന്ദർശനശേഷം െഎ.ജി പറഞ്ഞത്. എന്നാൽ, സഭയുടെ ഇടപെടൽ മറ്റൊരുതരത്തിലാെണന്നാണ് വിവരം.അതിനിടെ, ഭർത്താവിെൻറ പരാതിയിൽ,കേസിൽ അഞ്ചുവൈദികർ ഉൾപ്പെട്ടിട്ടുണ്ടെന്നും അേന്വഷണം അന്തിമഘട്ടത്തിലാണെന്നും അറിയിച്ച ക്രൈംബ്രാഞ്ച് വീണ്ടും മലക്കം മറിഞ്ഞു. യുവതിയുടെ മൊഴിയില്‍ നാല് വൈദികര്‍ക്കെതിരെ മാത്രമേ ആരോപണമുള്ളൂവെന്നാണ് ഇതിന് പറയുന്ന ന്യായം. ഇതിൽ ഒരാൾ സ്ത്രീത്വത്തെ അമപാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അവർ പറയുന്നു. കഴിഞ്ഞദിവസം െഎ.ജി എസ്.ശ്രീജിത്തിെൻറ സാന്നിധ്യത്തിൽ േചർന്ന യോഗവും അറസ്റ്റ് വിഷയത്തിൽ തീരുമാനം എടുക്കാതെ പിരിയുകയായിരുന്നു. ജാമ്യാപേക്ഷയിൽ തീരുമാനം വരെട്ടയെന്നായിരുന്നു ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം.
എഫ്. ഐ. ആറിലും മൂന്ന് വൈദികർ മാത്രമാണുള്ളത്. നാല് വൈദികരിൽ ജോൺസൻ വി. മാത്യുവിനെ ഒഴിവാക്കി. ഇദ്ദേഹത്തിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നതത്രെ. പന്തളം തുമ്പമൺ ഭദ്രാസനത്തിലെ വൈദികനായ ജോൺസൺ മാത്യു മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുമില്ല. കാറിൽ പോകുേമ്പാൾ ശരീരത്തില്‍ സ്പർശിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്.
യുവതിയെ പലവട്ടം വിവിധ സ്ഥലങ്ങളിൽ എത്തിച്ച ശേഷമായിരുന്നു തെളിവെടുപ്പ്. ഭർത്താവിെൻറ മൊഴി മൂന്നാം തവണയും എടുത്തു. തിരുവല്ലയിൽ ക്യാമ്പ് ചെയ്താണ് ക്രൈംബ്രാഞ്ച് അന്വേഷണം. ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയുടെ അവസ്ഥയിലും ആശങ്ക ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.