കൊല്ലം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഫാ. ജോബ് മാത്യുവിെൻറ കീഴടങ്ങലും കുമ്പസാരം പോലെ രഹസ്യമായി. കേസിെൻറ തുടക്കം മുതൽ വൈദികൻ എവിടെയാണെന്ന് അന്വേഷണസംഘത്തിന് അറിയാമായിരുന്നു. അറസ്റ്റ് ചെയ്യാമായിരുന്നിട്ടും രാഷ്ട്രീയ ഇടപെടലും സഭാനേതൃത്വത്തിെൻറ നിലപാടും നടപടി സാവധാനത്തിലാക്കി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കീഴടങ്ങൽ നാടകത്തിന് വേദിയൊരുങ്ങിയത്.
ഒപ്പം, ഒപ്പത്തിനൊപ്പം...
നാലുദിവസം അന്വേഷണസംഘത്തിെൻറ നിരീക്ഷണത്തിലായിരുന്നു ഫാ. ജോബ് മാത്യു. ബുധനാഴ്ച വൈകീട്ട് പന്തളത്തായിരുന്ന വൈദികൻ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ കൊട്ടാരക്കരയിലെത്തി. മൊബൈൽ ഫോൺ സിഗ്നൽ നിരീക്ഷിച്ച് അന്വേഷണസംഘവും ഒപ്പം. മുൻധാരണ പ്രകാരം പുലർച്ചയോടെ കൊല്ലത്തെത്തിയ വൈദികൻ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പോളയത്തോട് വെച്ചാണ് കീഴടങ്ങിയത്. തുടർന്ന് കൊല്ലം പൊലീസ് ക്ലബിലെത്തിച്ച് പ്രാഥമിക വിവരം ചോദിച്ചറിഞ്ഞു. 10.30ഓടെ സിറ്റി പൊലീസ് കമീഷണറുടെ ഓഫിസ് വളപ്പിലെ ഡി.സി.ആർ.ബി എ.സി.പിയുടെ ഓഫിസിലെത്തിച്ചു. 11.30ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നെ, വൈദ്യപരിശോധനക്ക് ജില്ല ആശുപത്രിയിലേക്ക്. ലൈംഗികക്ഷമത പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
കൊല്ലമാണ് നല്ലത്
തിരുവല്ലയിലോ ആലപ്പുഴയിലോ കീഴടങ്ങാമെന്നിരിക്കെ അന്വേഷണസംഘത്തിെൻറ നിർദേശപ്രകാരമാണ് കൊല്ലം തെരഞ്ഞെടുത്തത്; പ്രതിഷേധവും ആൾക്കൂട്ടവും കുറയുമെന്ന കണക്കുകൂട്ടലിൽ. സംഘത്തിെൻറ പദ്ധതി ശരിവെക്കുംവിധം കാര്യം നടന്നു.
പൊലീസ് നാടകംരാവിലെ കീഴടങ്ങുമെന്ന് വാർത്ത പരന്നെങ്കിലും എവിടെയെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ക്രൈംബ്രാഞ്ച് ഓഫിസിൽ രാവിലെ പത്തോടെ എത്തുമെന്ന് വിവരം ലഭിച്ചതനുസരിച്ച് മാധ്യമപ്രവർത്തകർ എത്തി. പിന്നീട് പൊലീസ് ക്ലബിലാണെന്നായി സൂചന. നാടകീയത സൃഷ്ടിച്ച് രംഗം കൊഴുപ്പിക്കും മുമ്പുതന്നെ വൈദികൻ കീഴടങ്ങിയിരുന്നു. സിറ്റി പൊലീസ് കമീഷണറുടെ ഓഫിസ് വളപ്പിലെ ഡി.സി.ആർ.ബി എ.സി.പിയുടെ ഓഫിസിൽ കനത്ത സുരക്ഷയിലാണ് വൈദികനെ എത്തിച്ചത്. മാധ്യമപ്രവർത്തകരെ തടയാൻ ഒരു ഭാഗത്തെ ഗേറ്റ് അടച്ചു. മറുഭാഗത്ത് വടംകെട്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചു. മാധ്യമങ്ങളുടെ കണ്ണിൽപെടാതെ വൈദികനെ മാറ്റാനായിരുന്നു നീക്കം. എന്നാൽ, സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ കേസായതിനാൽ വൈദികനെ ഒളിപ്പിച്ചുകടത്തുന്നത് ശരിയല്ലെന്ന നിഗമനത്തിലെത്തിയ ഉദ്യോഗസ്ഥർ വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്ന നേരത്ത് ദൃശ്യം പകർത്താൻ അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.