തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായ പുരോഹിതന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി. പെരുങ്കടവിള മാരായമുട്ടം നീലറത്തല മേലേവീട്ടിൽ രതീഷ് (40) എന്നറിയപ്പെടുന്ന ഫാദർ ജെസ്റ്റിന്‍റെ ജാമ്യാപേക്ഷയാണ് പോക്സോ കോടതി ജഡ്ജി എം.പി. ഷിബു നിരസിച്ചത്. കേസിൽ അറസ്റ്റിലായ ഫാദർ ജെസ്റ്റിന്‍ ജൂൺ രണ്ട് മുതൽ റിമാൻഡിലാണ്.
സ്കൂൾ മാനേജരും ബാസ്കറ്റ് ബാൾ കോച്ചുമാണ് പ്രതി. ഇയാളുടെ അടുത്ത് കോച്ചിങ്ങിനെത്തിയ പതിനൊന്നും പന്ത്രണ്ടും പതിനഞ്ചും വയസുള്ള മൂന്ന് പെൺകുട്ടികളെ വിവിധ കാലയളവിൽ പള്ളിമേടയിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ബാസ്കറ്റ് ബാൾ ടൂർണമെന്‍റ് നടത്താത്തതിലുള്ള വിരോധമാണ് പെൺകുട്ടികളുടെ കള്ള പരാതിക്ക് കാരണമെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി നിരസിച്ചു. നെയ്യാർ ഡാം പൊലീസ് പ്രതിക്കെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഉന്നതപദവിയിലിരിക്കുന്ന സ്വാധീനമുള്ള പ്രതിയെ ജാമ്യത്തിൽ വിടുന്നപക്ഷം സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.