തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. പത്തനംതിട്ടയിലും കഴക്കൂട്ടത്തും നടക്കുന്ന പരിപാടികളിലാണ് മോദി പങ്കെടുക്കുക. പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുയോഗത്തിൽ 9 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പങ്കെടുക്കും.
പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങൾക്ക് പുറമേ ചെങ്ങന്നൂർ, മാവേലിക്കര, പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളും മോദി പങ്കെടുക്കുന്ന വിജയ് റാലിയിൽ പങ്കെടുക്കും.
ഉച്ചക്ക് ഒന്നരയോട് കൂടി പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ അദ്ദേഹം ഹെലികോപ്റ്റര്‍ ഇറങ്ങും. പിന്നീട് റോഡ് മാര്‍ഗം പത്ത് കിലോമീറ്ററോളം സഞ്ചരിച്ച് വേദിയിലെത്തും. ഒരു മണിക്കൂര്‍ സമയം മോദി വേദിയില്‍ ചിലവഴിക്കും. തുടര്‍ന്ന് രണ്ടരയോടെ കന്യാകുമാരിയിലേക്ക് തിരിക്കും. വൈകിട്ട് അഞ്ചിന് കഴക്കൂട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് പത്തനംതിട്ട നഗരം. രാവിലെ 11മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ ഗതാഗത നിയന്ത്രണമുണ്ടാകും. പ്രധാനമന്ത്രി എത്തിച്ചേരുന്ന പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയം മുതൽ പരിപാടി നടക്കുന്ന പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയംവരെയുള്ള റൂട്ടിൽ പരമാവധി യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.