തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവകലോകന യോഗം നടത്തി. ഇതിൽ പ്രധാനമായും കൊച്ചിയില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ പങ്കാളിത്തത്തെകുറിച്ച് യോഗത്തില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നു. റോഡ് ഷോയില്‍ കൂടുതല്‍ പേർ പങ്കെടുക്കുന്നത് സൃഷ്ടിക്കുന്ന പ്രയാസങ്ങൾ യോഗത്തില്‍ പൊലീസ് അറിയിച്ചു. എന്നാല്‍, പൊലീസ് പറയുന്നത്ര ആളുകള്‍ റോഡ് ഷോയില്‍ ഉണ്ടാകില്ലെന്ന് ബി.ജെ.പി നേതൃത്വം പറയുന്നത്.
കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് ഊമക്കത്ത് ലഭിച്ച സാഹചര്യത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. പരിപാടികളുടെ നടത്തിപ്പ് വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ഉന്നതതല യോഗം ചേര്‍ന്നത്. സംസ്ഥാന പൊലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, തിരുവനനന്തപുരം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും യോഗത്തില്‍ സംബന്ധിച്ചു.
ചടങ്ങില്‍ എത്രപേര്‍ പങ്കെടുക്കണമെന്നത് സംബന്ധിച്ച അവലോകനമാണ് യോഗത്തില്‍ പ്രധാനമായും നടന്നത്. സുരക്ഷ പരിഗണിച്ച്, യുവം പരിപാടിക്കു ശേഷം പ്രധാനമന്ത്രി പോയിക്കഴിഞ്ഞു മാത്രമേ ആളുകളെ പുറത്തിറക്കാന്‍ പാടുള്ളുവെന്നും പൊലീസ് നിര്‍ദേശിച്ചു. അതേസമയം, ചൂട് കൂടിയ കാലാവസ്ഥയില്‍ ജനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടാകുമെന്ന് ബി.ജെ.പി നേതൃത്വം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ സഞ്ചാരപാതയിലൂടെ അല്ലാതെ ആളുകളെ കടത്തിവിടാനാകുമോയെന്നും ബി.ജെ.പി ആരാഞ്ഞു.
പ്രധാനമന്ത്രിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണർ കെ. സേതുരാമൻ. രണ്ടായിരത്തിൽ അധികം പൊലീസുകാരെ വിന്യസിക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ഞായറാഴ്ച ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണർ അറിയിച്ചു. ഇതിെൻറ ഭാഗമായി കൊച്ചിയിൽ നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോ വേളയിൽ ട്രാഫിക് ക്രമീകരങ്ങൾ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.