ന്യൂഡൽഹി: ശുചിത്വത്തിന് ഉൗന്നൽ നൽകി ശബരിമലയിൽ നടക്കുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതിയെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. പൊലീസ് ഒാഫിസറായ പി. വിജയൻ തുടങ്ങിവെച്ച പദ്ധതിയാണ് ശുചിത്വസംസ്കാരമായി വളർന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മാലിന്യനിർമാർജനത്തിൽ ജാഗ്രതയുള്ള സ്വാശ്രയമുന്നേറ്റമാണിത്. തീർഥാടനത്തിൽ ശുചിത്വത്തിന് ഉൗന്നൽ നൽകിയിരിക്കുന്നു.
പുലർകാലങ്ങളിൽ മാലിന്യം നീക്കുന്ന ദൃശ്യം ആശ്ചര്യകരമാണ്. എല്ലാവരും ശുചീകരണത്തിൽ പങ്കാളിയായ ശേഷമാണ് മുന്നോട്ടു നീങ്ങുക. വ്രതത്തിനൊപ്പം ശുചിത്വവും വേണമെന്നത് മാതൃകാസേന്ദശമാണ്. രാജ്യത്ത് ഇത്തരത്തിൽ വേറെയും ഉദാഹരണങ്ങളുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.